SWISS-TOWER 24/07/2023

DA Hike | കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ സമ്മാനം! ഡിഎ 4 % കൂട്ടിയതോടെ മാർച്ചിൽ ശമ്പളം വർധിക്കും, ഒപ്പം കുടിശ്ശികയും; പെൻഷൻകാർക്കും നേട്ടം; ശമ്പളവും പെൻഷനും എത്ര കൂടുമെന്ന് അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) കേന്ദ്രസർക്കാർ ജീവനക്കാർക്ക് വൻ സമ്മാനവുമായി സർക്കാർ. ജീവനക്കാരുടെ ക്ഷാമബത്ത (DA) വർധിപ്പിച്ചു. ഇതിനായി ജീവനക്കാർ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഡിഎ വർധനവ് പ്രഖ്യാപിച്ചത്. ക്ഷാമബത്ത നാല് ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ ഇപ്പോഴത് 42 ശതമാനത്തിലെത്തി. നേരത്തെ 38 ശതമാനമായിരുന്നു. ഓരോ ആറുമാസം കൂടുമ്പോഴും സർക്കാർ ഡിഎ വർധിപ്പിക്കും. പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഡിഎ കൂട്ടുന്നത്.

DA Hike | കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ സമ്മാനം! ഡിഎ 4 % കൂട്ടിയതോടെ മാർച്ചിൽ ശമ്പളം വർധിക്കും, ഒപ്പം കുടിശ്ശികയും; പെൻഷൻകാർക്കും നേട്ടം; ശമ്പളവും പെൻഷനും എത്ര കൂടുമെന്ന് അറിയാം

ഡിഎ വർധനയ്ക്കായി 12,815 കോടി രൂപ സർക്കാർ ചിലവഴിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. രാജ്യത്തെ 47 ലക്ഷം കേന്ദ്ര ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതോടൊപ്പം കേന്ദ്രസർക്കാർ പെൻഷൻകാരുടെ ഡിആർനസ് റിലീഫും (DR) കൂട്ടി. രാജ്യത്തെ 69 ലക്ഷം പെൻഷൻ വാങ്ങുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2023 ജനുവരി ഒന്ന് മുതലുള്ള പ്രാബല്യത്തോടെയാണ് രണ്ടും നിലവിൽ വന്നത്. അതായത് മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക ലഭിക്കും.

എത്ര ശമ്പളം വർധിച്ചു

ക്ഷാമബത്ത വർധിപ്പിച്ചതിനാൽ ഇപ്പോൾ ജീവനക്കാർക്ക് കൂടിയ ശമ്പളം ലഭിക്കും. നിലവിൽ ഒരു കേന്ദ്ര ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയാണെന്ന് കരുതുക. 38 ശതമാനം ഡിഎ പ്രകാരം നേരത്തെ 6,840 രൂപ ക്ഷാമബത്ത ലഭിച്ചിരുന്നു. ഇപ്പോൾ ഡിഎ നാല് ശതമാനം വർധിച്ചു. 18,000 രൂപ അടിസ്ഥാന ശമ്പളത്തിൽ ഈ വർദ്ധനവ് 720 രൂപയായി മാറും. ഡിഎ വർധിപ്പിക്കുന്നതോടെ 18,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരന് 7,560 രൂപ ക്ഷാമബത്തയായി ലഭിക്കും.

ഇതാണ് കണക്ക്

ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയാണെന്ന് കരുതുക.
പ്രതിമാസ ഡിഎ 38% അടിസ്ഥാനത്തിൽ: 18000 x 38 / 100 = 6,840 രൂപ
വാർഷിക ക്ഷാമബത്ത 38%: 6,840 x 12 = 82,080 രൂപ

ഡിഎ വർധനവിന് ശേഷമുള്ള പ്രതിമാസ ക്ഷാമബത്ത: 18000 x 42 / 100 = 7560 രൂപ
ഡിഎ വർധനവിന് ശേഷമുള്ള, വാർഷിക ക്ഷാമബത്ത: 7560x 12 = 90,720 രൂപ

പെൻഷൻ എത്രത്തോളം വർധിക്കും?

ഒരു പെൻഷൻകാരന്റെ അടിസ്ഥാന പെൻഷൻ 31,550 രൂപയാണെങ്കിൽ.

ഇതുവരെ നൽകിയിട്ടുള്ള ഡിഎ (38%) - പ്രതിമാസം 11,989 രൂപ
പുതിയ ഡിഎ (42%) പ്രകാരം - പ്രതിമാസം 13,251 രൂപ
പ്രതിമാസം 1262 രൂപയുടെ വർധനവുണ്ടാകും.

Keywords: New Delhi, National, News, Hike, Central Government, Salary, Pension, Government-Employees, Top-Headlines,  4 pc DA Hike Announced For Central Govt Employees; Check Details.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia