Accidental Death | നിയന്ത്രണം വിട്ട കാര്‍ കിണറിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു; 3 പേര്‍ക്ക് ഗുരുതരം

 


ഹൈദരാബാദ്: (www.kvartha.com) നിയന്ത്രണം വിട്ട കാര്‍ കിണറിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരം. തെലങ്കാനയിലെ മെഹബൂബബാദില്‍ വെള്ളിയാഴ്ച രാത്രിയാണ് ദുരന്തം നടന്നത്. തേക്കുളപ്പള്ളി സ്വദേശികളായ ബാനോത് ഭദ്രുനായക്, ബാനോത് അച്ചാമ, ലളിത, സുരേഷ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

Accidental Death | നിയന്ത്രണം വിട്ട കാര്‍ കിണറിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു; 3 പേര്‍ക്ക് ഗുരുതരം

വെള്ളിയാഴ്ച രാത്രി കേസമുദ്രം ബൈപാസിലൂടെ കടന്നുപോകുന്നതിനിടെ ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ തുറന്ന കിണറിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും അമിതവേഗമാണ് അപകടത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ അടക്കമുള്ളവരെ മെഹബൂബാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: 4 of a family die as car falls into open well in Telangana’s Mahabubabad, Hyderabad, News, Accidental Death, Injured, Hospital, Treatment, Dead Body, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia