പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തശേഷം കീടനാശിനി നല്‍കി കൊലപ്പെടുത്തിയെന്ന് പൊലീസ്; അതിഥി തൊഴിലാളികളായ 4പേര്‍ അറസ്റ്റില്‍

 


സോനിപത്ത്: (www.kvartha.com 11.08.2021) പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചശേഷം ബലമായി കീടനാശിനി നല്‍കി കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. ഹരിയാനയിലെ സോനിപത്തില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. സംഭവത്തില്‍ നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

പെണ്‍കുട്ടികളുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന 22നും 25നും ഇടയില്‍ പ്രായമുള്ള അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. പതിനാലും പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ രാത്രിയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ചയാണ് പൊലീസ് വിവരം പുറത്തുവിട്ടത്.

പെണ്‍കുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതികള്‍ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ ബലമായി കീടനാശിനി കഴിപ്പിച്ചു. കുട്ടികളുടെ അവസ്ഥ വഷളാകാന്‍ തുടങ്ങിയതോടെ, അവരെ പാമ്പ് കടിച്ചതാണെന്ന് പൊലീസിനോട് പറയണമെന്ന് പ്രതികള്‍ അമ്മയോട് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് കുട്ടികളെ ഡെല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചിരുന്നു. മറ്റെയാള്‍ ചികിത്സയ്ക്കിടെയും മരിച്ചു. ജീവന് ഭീഷണിയായതിനെ തുടര്‍ന്ന് രണ്ടുപേരെയും പാമ്പ് കടിച്ചതായാണ് അമ്മ ആശുപത്രി അധികൃതരോടു പറഞ്ഞത്. 

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തശേഷം കീടനാശിനി നല്‍കി കൊലപ്പെടുത്തിയെന്ന് പൊലീസ്; അതിഥി തൊഴിലാളികളായ 4പേര്‍ അറസ്റ്റില്‍

സംശയം തോന്നിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണു പീഡന വിവരം പുറത്തുവന്നത്. കുട്ടികളുടെ പോസ്റ്റ്‌മോര്‍ടെം റിപോര്‍ടില്‍ ലൈംഗികാതിക്രമവും വിഷബാധയും സ്ഥിരീകരിച്ചതായി കുന്‍ഡലി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രവികുമാര്‍ പറഞ്ഞു.

Keywords:  4 Men Molest Minor Sisters, Force Them To Consume Insecticide In Haryana, News, Local News, Killed, Molestation, Threatened, Hospital, Treatment, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia