Tragedy | മുംബൈയിൽ വൻ അപകടം; ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് 4 പേർ മരിച്ചു; 59 പേർക്ക് പരുക്ക്

 


ADVERTISEMENT

മുംബൈ: (KVARTHA) പൊടിക്കാറ്റിനെയും കനത്ത മഴയെയും തുടർന്ന് മുംബൈയിലെ ഘാട്‌കോപ്പറിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് നാല് പേർ മരിച്ചു. 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) ഒരു സംഘം സ്ഥലത്തുണ്ടെന്നും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.

Tragedy | മുംബൈയിൽ വൻ അപകടം; ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് 4 പേർ മരിച്ചു; 59 പേർക്ക് പരുക്ക്

 
സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിൽ കുറിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന അഗ്‌നിശമന സേനയും മുംബൈ പോലീസും ചേർന്ന് ഇതുവരെ നിരവധി പേരെ രക്ഷപ്പെടുത്തി.
Aster_MIMS

അപകടത്തെത്തുടർന്ന് പ്രദേശത്തെ ഗതാഗത സംവിധാനം സ്തംഭിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിനെ തുടർന്ന് ഘട്‌കോപ്പർ-വെർസോവ മെട്രോ ട്രെയിനിൻ്റെ പ്രവർത്തനവും നിർത്തിവച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീണതായും റിപ്പോർട്ടുണ്ട്.

 

അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. റെയിൽവേയുടെ ഭൂമിയിലാണ് ഹോർഡിംഗ് സ്ഥാപിച്ചിരുന്നത്.

Keywords: Dead, Injured, Billboard, Collapse, Mumbai, Ghatkopar, Tragedy, NDRF, Maharashtra, Video, 4 Dead, 59 Injured As Billboard Collapses In Mumbai's Ghatkopar.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia