Accidental Death | ശ്രീനഗറില്‍ ബോട് മറിഞ്ഞ് 4 പേര്‍ക്ക് ദാരുണാന്ത്യം; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെ 10 പേരെ കാണാതായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരിലെ ഝലം നദിയില്‍ ബോട് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. ഏഴുപേരെ രക്ഷപ്പെടുത്തി. 10 പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ബോടില്‍ 20-ലധികം പേരാണ് ഉണ്ടായിരുന്നുവെന്നാണ് വിവരം. കാണാതായവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പെട്ടിട്ടുണ്ട്. കാണാതായ യാത്രക്കാര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ചൊവ്വാഴ്ച (16.04.2024) രാവിലെയാണ് സംഭവം. നദി മുറിച്ചുകടക്കാന്‍ ഉപയോഗിക്കുന്ന കയര്‍ പെട്ടെന്ന് പൊട്ടി ബോട് മറിയുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.

Accidental Death | ശ്രീനഗറില്‍ ബോട് മറിഞ്ഞ് 4 പേര്‍ക്ക് ദാരുണാന്ത്യം; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെ 10 പേരെ കാണാതായി

തിങ്കളാഴ്ച പെയ്ത മഴയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടക്കുകയും ചെയ്തിരുന്നു. കിഷ്ത്വരി പഥേറിലെ കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്ന് എന്‍എച്ച്-44 അടയ്ക്കുകയും ജനങ്ങളോട് യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നതായി ജമ്മു കശ്മീര്‍ ട്രാഫിക് പൊലീസ് അറിയിച്ചു. കശ്മീര്‍ താഴ് വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ജമ്മു-ശ്രീനഗര്‍ ദേശീയ പാത.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia