3 പെണ്മക്കള്ക്ക് ജന്മം നല്‍കിയതിന് പീഡനം; യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി
Jun 17, 2016, 11:42 IST
ADVERTISEMENT
താനെ: (www.kvartha.com 17.06.2016) മൂന്നു പെണ്മക്കളെ പ്രസവിച്ച യുവതിക്ക് ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും പീഡനം. ഒടുവില്‍ പീഡനം സഹിക്ക വയ്യാതെ യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. താനെയിലെ കത്യാചിവാഡൈ ഗ്രാമത്തിലെ മുര്‍ബാദ് താലൂക്കില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. രഞ്ജന കാശിനാഥ് തോംബ്രെ എന്ന യുവതിയാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഭര്‍ത്താവ് കാശിനാഥ് ഭാ തോംബ്രെയ്ക്കൊപ്പം മുര്ബാദിലായിരുന്നു രഞ്ജന താമസിച്ചിരുന്നത്. രഞ്ജന മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും അതെല്ലാം പെണ്‍കുട്ടികളായിരുന്നു. ഇതേച്ചൊല്ലി രഞ്ജനയും ഭര്‍ത്താവും തമ്മില്‍ പതിവായി വഴക്കടിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസവും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കാശിനാഥ് രഞ്ജനയെ പെണ്മക്കളെ പ്രസവിച്ചതിന്റെ പേരില്‍ കഠിനമായി ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് രഞ്ജന വീട്ടിലെ കിണറ്റില്‍ ചാടി മരിച്ചത്.
സംഭവത്തില്‍ കാശിനാഥ്, ബന്ധുക്കളായ ഭഗിബായ് ഭൗ തോംബ്രെ, വസന്ത് ഭൗ തോംബ്രെ, ലത വസന്ത് തോംബ്രെ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം അടക്കമുള്ളവ ചുമത്തിയിട്ടുണ്ട്.
Also Read:
ജിഷയുടെ കൊലപാതകം തെളിയാന്‍ ചെരുപ്പ് നിര്‍ണ്ണായക ഘടകമായി; പാറക്കെട്ടില്‍ ചെരുപ്പും വടിയും കണ്ട മറ്റൊരു കേസ് കാസര്‍കോട്ട് തെളിയാനുണ്ട്
Keywords: 4 booked as woman ends life after being harassed for giving birth to girls, Ranjana Kashinath Thombre,Police, Arrest, Husband, Well, Suicide, Case, House, National, Relatives.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.