Instagram Reels | ആശുപത്രിയില്‍നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ്; 38 മെഡികല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി
Feb 11, 2024, 14:43 IST
ബെംഗ്ലൂരു: (KVARTHA) ആശുപത്രിയില്‍നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചെന്ന സംഭവത്തില്‍ 38 മെഡികല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തു. കര്‍ണാടകയിലെ ഗദഗ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സിലെ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് കോളജ് അധികൃതര്‍ നടപടി എടുത്തത്. ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചതിന് ഇവരുടെ ഹൗസ്മാന്‍ഷിപ് കാലാവധി പത്തുദിവസത്തേക്ക് കൂടി നീട്ടിയതായി കോളജ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസങ്ങളിലാണ് മെഡികല്‍ വിദ്യാര്‍ഥികളുടെ റീല്‍സ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോളജ് മാനേജ്മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ ബിരുദദാന ചടങ്ങിന് മുന്നോടിയായാണ് റീല്‍സ് ചിത്രീകരിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇത് ഗുരുതരമായ തെറ്റാണെന്ന് പറഞ്ഞ അധികൃതര്‍ രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി അവര്‍ ഇതെല്ലാം ആശുപത്രിക്ക് പുറത്തുവെച്ച് ചെയ്യണമായിരുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ഒരിക്കലും അനുമതി നല്‍കിയിട്ടില്ലെന്നും അറിയിച്ചു. പത്തോ ഇരുപതോ ദിവസത്തിനുള്ളില്‍ അവരുടെ ഹൗസ്മാന്‍ഷിപ് അവസാനിക്കാനിരിക്കുകയാണ്. എന്നാല്‍, ഈ സംഭവത്തിന്റെ പശ്ചാലത്തലത്തില്‍ അത് പത്തുദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്'- എന്ന് കോളജ് ഡയറക്ടറായ ഡോ. ബാസവരാജ് ബൊമ്മനഹള്ളി പ്രതികരിച്ചു.
കഴിഞ്ഞദിവസം ഓപറേഷന്‍ തിയേറ്ററില്‍ പ്രീവെഡ്ഡിങ് ഷൂട് നടത്തിയ യുവ ഡോക്ടറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ചിത്രദുര്‍ഗയിലെ സര്‍കാര്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന യുവഡോക്ടര്‍ക്കെതിരേയാണ് ആരോഗ്യമന്ത്രി നടപടി സ്വീകരിച്ചത്. ഒരുമാസം മുമ്പായിരുന്നു ഡോക്ടര്‍ക്ക് ജോലി ലഭിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് കര്‍ണാടകയിലെ മെഡികല്‍ വിദ്യാര്‍ഥികളുടെ ഇന്‍സ്റ്റഗ്രാം റീലും വിവാദമായത്.

Keywords: 38 medical students penalized for recording Instagram reels at Karnataka hospital, Bengaluru, News, Instagram Reels, Medical Students, Social Media, Controversy, Permission, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.