PM Modi | ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ 400 കടക്കും; ബി ജെ പി ക്ക് 370 സീറ്റുകള്‍ ലഭിക്കുമെന്നും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Feb 11, 2024, 20:22 IST
ജാബുവ (മധ്യപ്രദേശ്): (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ 400 കടക്കുമെന്നും ബി ജെ പി ക്ക് 370 സീറ്റുകള്‍ ലഭിക്കുമെന്നും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച മധ്യപ്രദേശിലെ ജാബുവയില്‍ ജന്‍ ദേശീയ മഹാസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം ആവര്‍ത്തിച്ചത്. എന്‍ ഡി എക്ക് ഇത്തവണ 400ലേറെ സീറ്റ് കിട്ടുമെന്ന് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കള്‍ വരെ അഭിപ്രായപ്പെട്ടുവെന്നും പുതിയ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം മോദി പറഞ്ഞു.
ബി ജെ പിക്ക് 370 സീറ്റ് കിട്ടാന്‍ ഓരോ ബൂതിലും 370 വോടുകള്‍കൂടി നേടാന്‍ ശ്രമിക്കണമെന്ന് മോദി പാര്‍ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. 'ഇരട്ട എന്‍ജിന്‍' സര്‍കാര്‍ ഇരട്ട വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കൊള്ളയടിക്കുകയും വിഭജിക്കുകയുമാണ് കോണ്‍ഗ്രസിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഗോത്രവര്‍ഗ സ്ത്രീകള്‍ക്ക് പോഷകാഹാരം നല്‍കാനായി മാസം 1500 രൂപ വീതം അനുവദിക്കുന്ന 'ആഹാര്‍ അനുധാന്‍ യോജന' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗോത്ര വിദ്യാര്‍ഥികള്‍ക്കായുള്ള താന്‍ട്യ മാമ ഭില്‍ സര്‍വകലാശാലയുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു.
Keywords: 370 seats for BJP, NDA to go 400 paar in Lok Sabha polls: PM Modi's top quotes, Madhya Pradesh, News, Prime Minister, Narendra Modi, Inauguration, Lok Sabha Election, Politics, Women, Students, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.