36 വര്‍ഷമായി രക്ഷാബന്ധന്‍ ദിവസം മോഡിക്ക് രാഖി കെട്ടുന്നത് ഈ പാകിസ്ഥാന്‍കാരി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 07.08.2017) കഴിഞ്ഞ 36 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രക്ഷാബന്ധന്‍ ദിവസം രാഖി കെട്ടിക്കൊടുക്കുന്നത് ഈ പാകിസ്ഥാന്‍കാരിയാണ്. സാഹോദര്യ ബന്ധത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിക്കുന്നതിനായി ഭാരതീയര്‍ എല്ലാവര്‍ഷവും ആഘോഷിക്കുന്ന ഉത്സവമാണ് രക്ഷാബന്ധന്‍.

രക്ഷാബന്ധന്‍ ദിവസം സഹോദരിമാര്‍ മധുരപലഹാരങ്ങളും, രാഖിയും, ദീപവും നിറച്ച് വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാര്‍ത്തി, ദീര്‍ഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാര്‍ത്തിക്കുകയും കൈയില്‍ വര്‍ണ നൂലുകളാല്‍ അലങ്കരിക്കപ്പെട്ട സുന്ദരമായ രാഖി കെട്ടികൊടുക്കുകയും ചെയ്യുന്നു.

36 വര്‍ഷമായി രക്ഷാബന്ധന്‍ ദിവസം മോഡിക്ക് രാഖി കെട്ടുന്നത് ഈ പാകിസ്ഥാന്‍കാരി

ഈ വിശ്വാസം മുറുകെ പിടിച്ചാണ് കഴിഞ്ഞ 36 വര്‍ഷത്തിലധികമായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുടങ്ങാതെ രക്ഷാബന്ധന്‍ ദിവസം രാഖികെട്ടുകയാണ് പാകിസ്ഥാനി സ്വദേശിനിയായ ഒമര്‍ മോഷിന്‍ ഷെയ്ക്. 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹത്തോടെയാണ് ഇവര്‍ ഇന്ത്യയിലേക്ക് കുടിയേറിയത. അന്ന് ആര്‍.എസ്.എസിന്റെ കാര്യകര്‍ത്തയായി പ്രവര്‍ത്തിക്കുകയായിരുന്നു മോഡി. അന്നാണ് രക്ഷാബന്ധന്‍ ദിനത്തില്‍ ആദ്യമായി മോഡിക്ക് ഒമര്‍ രാഖി കെട്ടികൊടുത്തത്. പിന്നീട് ഒരിക്കല്‍ പോലും ആ പതിവ് മുടങ്ങിയില്ല.

എന്നാല്‍ ഇത്തവണ തന്റെ മോഡി ഭായിക്ക് രാഖികെട്ടാന്‍ കഴിയില്ലെന്നോര്‍ത്ത് സങ്കടപ്പെട്ടുകഴിയുകയായിരുന്നു ഒമര്‍. മോഡിയുടെ തിരക്കുകളാണ് അതിന് കാരണം. പക്ഷേ രണ്ട് ദിവസം മുമ്പ് മോഡി തന്നെ ഒമറിനെ വിളിച്ച് രാഖി കെട്ടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കോളൂ എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും മോഡിയോടൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് ഒമര്‍.

Also Read:
ഉപേക്ഷിച്ച ഖനിക്കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Happy Raksha Bandhan: The Pakistani sister of PM Modi, Qamar Mohsin Shaikh tying him Rakhi for 36 years, New Delhi, Brother, Sisters, RSS, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia