SWISS-TOWER 24/07/2023

ഡെല്‍ഹിയില്‍ ഭൂചലനം; ''എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് കരുതുന്നു'' - അരവിന്ദ് കെജ്‌രിവാള്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 12.04.2020) ഡെല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. കിഴക്കന്‍ ഡെല്‍ഹിയാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 5.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഡെല്‍ഹിയില്‍ ഭൂചലനം; ''എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് കരുതുന്നു'' - അരവിന്ദ് കെജ്‌രിവാള്‍

ദുരന്തത്തില്‍ ആര്‍ക്കും പരിക്കോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഭയചകിതരായ ആള്‍ക്കാര്‍ വീടിന് വെളിയിലിറങ്ങി ഓടി.
ഭൂചലനമുണ്ടായെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് കരുതുന്നതായും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. നിങ്ങളുടെ ഓരോരുത്തരുടെയും സുരക്ഷയ്ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ട്വീറ്റിലുണ്ട്.

Keywords:  News, National, India, New Delhi, Earth Quake, Minister, Arvind Kejriwal, Twitter, 3.5 Earthquake In Delhi; "Hope Everyone Is Safe," Says Arvind Kejriwal
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia