കൊവിഡ് ചികിത്സയിലായിരുന്ന 33 കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 


ADVERTISEMENT


കര്‍ണാടക: (www.kvartha.com 08.06.2020) കൊവിഡ് ചികിത്സയിലായിരുന്ന 33 കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തെലുങ്ക് ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുകയായിരുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മറ്റൊരു ഹോസ്പിറ്റലില്‍ നിന്നാണ് ഇയാളെ ജൂണ്‍ 4ന് ഗാന്ധി ആശുപത്രിയിലെത്തിച്ചത്. ഈ സമയം ന്യൂമോണിയയും കഠിനമായ ശ്വാസതടസ്സവുമുണ്ടായിരുന്നു. എല്ലിന്റെ ബലഹീനതയ്ക്ക് കാരണമായി അസ്ഥി സംബന്ധമായി അസുഖവും ഇയാള്‍ക്കുണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതായി എന്‍ഡി ടിവി പറയുന്നു.

കൊവിഡ് ചികിത്സയിലായിരുന്ന 33 കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

'ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൂടാതെ മുഴുവന്‍ സമയവും ഇദ്ദേഹത്തെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം തന്നെയുണ്ടായിരുന്നു. ഞാനും അദ്ദേഹത്തെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി, രാവിലെ 9:37 ന് മരിച്ചു' ഗാന്ധി ആശുപത്രി സൂപ്രണ്ട് ഡോ. എം രാജാറാവു പറഞ്ഞു.

Keywords:  News, National, India, Karnataka, Journalist, COVID19, Death, Doctor, 33 Year Old Journalist Dies Of Coronavirus In Telangana
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia