Dead lizard | തെലങ്കാനയിലെ ഹോസ്റ്റലില്‍ രാത്രി ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി; 33 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 13പേര്‍ക്ക് ഗുരുതരം

 


ഹൈദരബാദ്: (www.kvartha.com) തെലങ്കാനയിലെ ഹോസ്റ്റലില്‍ രാത്രി ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. തെലങ്കാനയിലെ വാറങ്ങല്‍ ജില്ലയിലെ വാര്‍ധന്നപേട്ടയിലുള്ള ട്രൈബല്‍ ഗേള്‍സ് അശാം ഹൈസ്‌കൂളിലെ ഹോസ്റ്റലില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഇതേതുടര്‍ന്ന് 33 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടു.

Dead lizard | തെലങ്കാനയിലെ ഹോസ്റ്റലില്‍ രാത്രി ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി; 33 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 13പേര്‍ക്ക് ഗുരുതരം

രാത്രി ഭക്ഷണത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് ചര്‍ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഭക്ഷ്യവിഷ ബാധയേറ്റ 13 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര രോഗലക്ഷണങ്ങളുണ്ട്. രാത്രിയിലെ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടതായും അതിനുശേഷം ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയായിരുന്നുവെന്നും വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്ന് കാന്റീന്റെ ചുമതലയുള്ളവരോട് പരാതിപ്പെട്ടെങ്കിലും അത് പച്ചമുളക് ആണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞെന്നും വിദ്യാര്‍ഥി പറയുന്നു.

ഭക്ഷണം കഴിച്ച് കുറച്ച് സമയത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ചര്‍ദിയും വയറിളക്കവും കാരണം അവശനിലയിലായ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെയും സംസ്ഥാനത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധ റിപോര്‍ട് ചെയ്തിരുന്നു. അതേസമയം, റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് രംഗത്തെത്തി.

Keywords: 33 students of Telangana hostel severely ill as dead lizard found in food, Hyderabad, News, Food, Students, Hospital, Treatment, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia