Bharat Jodo Yatra | 9 ദിവസത്തെ ഇടവേളയ്ക്കുശേഷം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനഃരാരംഭിക്കുന്നു; 110 ദിവസം കൊണ്ട് പിന്നിട്ടത് 3,000 കിലോമീറ്റര്‍ ദൂരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഒമ്പത് ദിവസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനഃരാരംഭിക്കുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് യാത്ര തുടങ്ങുന്നത്. 110 ദിവസം കൊണ്ട് 3,000 കിലോമീറ്റര്‍ ദൂരമാണ് വിവിധ സംസ്ഥാനങ്ങളിലൂടെ രാഹുലും കൂട്ടരും സഞ്ചരിച്ചത്.
Aster mims 04/11/2022

Bharat Jodo Yatra | 9 ദിവസത്തെ ഇടവേളയ്ക്കുശേഷം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനഃരാരംഭിക്കുന്നു; 110 ദിവസം കൊണ്ട് പിന്നിട്ടത് 3,000 കിലോമീറ്റര്‍ ദൂരം

2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര, തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്താന്‍, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. ജമ്മു കശ്മീരിലാണു സമാപനം നിശ്ചയിച്ചിട്ടുള്ളത്.

വിവിധ മേഖലകളില്‍ പ്രര്‍ത്തിക്കുന്ന ഒരുപാട് പ്രമുഖര്‍ യാത്രയില്‍ പങ്കാളികളായി. ഇതില്‍ ചലച്ചിത്ര പ്രവര്‍ത്തകരും, ഗായകരും ഉദ്യോഗസ്ഥരും എല്ലാം ഉള്‍പെടുന്നു.

ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്രയും ദൈര്‍ഘ്യമേറിയ കാല്‍നട യാത്ര നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ജനുവരി 26ന് ശ്രീനഗറില്‍ യാത്ര സമാപിക്കുമ്പോള്‍, 'ഹാഥ് സെ ഹാഥ് ജോഡോ' എന്ന പ്രചാരണ പരിപാടിയും പാര്‍ടി ആസൂത്രണം ചെയ്തിട്ടുണ്ട്. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ക്യാംപെയ്ന്‍ എഐസിസി ജെനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധിയാകും നയിക്കുക.

Keywords: 3,000 Km Covered, Rahul Gandhi's Bharat Jodo Yatra Enters UP Today, New Delhi, News, Politics, Congress, Rahul Gandhi, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia