SWISS-TOWER 24/07/2023

ഗുജറാതിലെ തുറമുഖത്ത് നിന്ന് 21000 കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ഇഡി അന്വേഷണം തുടങ്ങി; കേന്ദ്ര-സംസ്ഥാന സർകാറുകൾക്കെതിരെ കോൺഗ്രസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമദാബാദ്: (www.kvartha.com 22.09.2021) ഗുജറാത്തിലെ തുറമുഖത്ത് നിന്ന് 21000 കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ഇഡി അന്വേഷണം തുടങ്ങി. അതേസമയം സംഭവത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാതും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാറും സംശയ നിഴലിലാണെന്ന് കോൺഗ്രസ് ആരോപിച്ചു.

രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് ഖച്ച് ജില്ലയിലെ മുന്ദ്രാതുറമുഖത്ത് നിന്ന് പിടിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താനാണ് ലഹരി കടത്തെന്നാണ് സൂചന. സംഭവത്തിൽ ഡിആർഐയ്ക്കൊപ്പം ഇഡിയും അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
Aster mims 04/11/2022

ഗുജറാതിലെ തുറമുഖത്ത് നിന്ന് 21000 കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ഇഡി അന്വേഷണം തുടങ്ങി; കേന്ദ്ര-സംസ്ഥാന സർകാറുകൾക്കെതിരെ കോൺഗ്രസ്

ഇത് പോലെ എത്ര കണ്ടെയ്നറുകൾ വന്ന് പോയിക്കാണുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. ഭീകരർ ഗുജറാത് തീരം ഉപോയഗിക്കുന്നതായി സംശയിക്കണമെന്ന് മുൻപ് നടന്ന ചില ലഹരി വേട്ട കൂടി ഓർമിപ്പിച്ച്കൊണ്ട് ഖേര മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ അഫ്ഗാൻ പൗരൻമാരെയും തമിഴ്നാട് സ്വദേശികളായ ദമ്പതികളെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്.

Keywords:  News, Ahmedabad, Gujarat, Drugs, Congress, BJP, Allegation, Top-Headlines, National, India, 3,000 kg heroin worth Rs 21,000 crore seized at Gujarat’s Mundra port, ED probes money laundering in DRI’s biggest ever catch.


< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia