Tragedy | മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 തീർത്ഥാടകർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം; 60 പേർക്ക് പരിക്കേറ്റു

 
Pilgrims at Kumbh Mela during stampede incident.
Pilgrims at Kumbh Mela during stampede incident.

Photo Credit: X/ VARNIT GUPTA

● പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
● പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
● പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
● ഉത്തർപ്രദേശ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

 

പ്രയാഗ്‌രാജ്: (KVARTHA) ബുധനാഴ്ച പുലർച്ചെ മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 തീർത്ഥാടകർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 60 പേർക്ക് പരിക്കേറ്റതായും  മഹാകുംഭമേള ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ മഹാമൗനി അമാവാസി ദിനത്തിൽ പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് ദുരന്തം നടന്നത്. കോടിക്കണക്കിന് തീർത്ഥാടകർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്താനെത്തിയിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെ പുണ്യമുഹൂർത്തം ആരംഭിച്ചപ്പോൾ ത്രിവേണി സംഗമത്തിലേക്ക് കുതിച്ചെത്തിയ തീർഥാടകരുടെ തിരക്കാണ് അപകടത്തിന് കാരണമായത്. പല ഭക്തരും ത്രിവേണി സംഗമത്തിലെത്താനുള്ള തിടുക്കത്തിൽ പരസ്പരം തള്ളിവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നിലത്ത് വീണവരെ ചവിട്ടിയും മുന്നോട്ട് പോകാൻ ശ്രമിച്ചത് കൂടുതൽ അപകടമുണ്ടാക്കി.

സംഭവം നടന്നയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയുംചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടു.

തിരക്ക് നിയന്ത്രണവിധേയമാക്കിയ ശേഷം അമൃത് സ്നാനം ഉച്ചയ്ക്ക് ശേഷം പുനരാരംഭിച്ചു. വൈകുന്നേരം അഞ്ച് മണിയോടെ ഏകദേശം ആറ് കോടി ഭക്തർ പുണ്യസ്നാനം നടത്തി. തിരക്ക് വർധിച്ചതിനാൽ സംഗമ ഘട്ടിൽ സ്നാനം ഒഴിവാക്കണമെന്നും അടുത്തുള്ള ഘട്ടുകളിൽ സ്നാനം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമം ഹിന്ദുക്കളുടെ ഏറ്റവും പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു.

പ്രയാഗ‌രാജ് മഹാകുംഭ മേളയിലെ ഏറ്റവും പ്രധാന ദിവസമാണ് മഹാമൗനി അമാവാസി. ത്രിവേണി സംഗമത്തിൽ ഈ ദിവസം നടത്തുന്ന അമൃത് സ്നാനം മോക്ഷം നൽകുമെന്നാണ് വിശ്വാസം. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും.

Thirty pilgrims died and sixty were injured in a stampede at the Maha Kumbh Mela in Prayagraj during the holy bath of Mauni Amavasya.  The incident occurred early Wednesday morning due to overcrowding.

#KumbhMela #Stampede #Prayagraj #India #Tragedy #HolyBath

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia