Health | 'അന്തരീക്ഷ മലിനീകരണം മൂലം പുതുവർഷത്തിൽ ഇന്ത്യയിൽ ശ്വാസകോശ രോഗബാധിതരുടെ എണ്ണത്തിൽ 30 ശതമാനം വർധന, ചിലർ ഐസിയുവിൽ', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദഗ്ധ ഡോക്ടർമാർ

 


ന്യൂഡെൽഹി: (www.kvartha.com) ഈ പുതുവർഷത്തിൽ ശ്വാസകോശ സംബന്ധമായ രോഗികളുടെ എണ്ണത്തിൽ കുറഞ്ഞത് 30 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. രക്തത്തിലെ ഓക്സിജൻ കുറവും അമിതമായ മലിനീകരണം മൂലം ശ്വാസതടസവും കാരണം ചിലരെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു. മുമ്പ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്, അന്തരീക്ഷ മലിനീകരണത്തിന്റെ കുത്തനെയുള്ള വർധനവിന്റെ പശ്ചാത്തലത്തിൽ ഈ ശൈത്യകാലം വളരെ ദോഷകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

Health | 'അന്തരീക്ഷ മലിനീകരണം മൂലം പുതുവർഷത്തിൽ ഇന്ത്യയിൽ ശ്വാസകോശ രോഗബാധിതരുടെ എണ്ണത്തിൽ 30 ശതമാനം വർധന, ചിലർ ഐസിയുവിൽ', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദഗ്ധ ഡോക്ടർമാർ

ദീപാവലിക്ക് ശേഷം വായു ഗുണനിലവാര സൂചിക കൂടുതൽ മോശമാവുകയും, പുതുവർഷത്തിലേക്ക് കടക്കുമ്പോൾ അതിനേക്കാൾ കൂടുതൽ മോശമാവുകയും ചെയ്തു. ശ്വാസനാളത്തിന്റെ പുറം തൊലിയിലുണ്ടാവുന്ന വീക്കം (Bronchitis), നെഞ്ചിലെ അണുബാധ, ന്യുമോണിയ, ആസ്ത്മ, സി‌ഒ‌പി‌ഡി എക്‌സസർബേഷൻ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ ഒപിഡിയിലും ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടത് ആവശ്യമായി വരികയും ചെയ്തുവെന്ന് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പൾമണോളജി ഡയറക്ടർ ഡോ മനോജ് ഗോയൽ പറഞ്ഞു.

ചുമ, ശ്വാസതടസം, നെഞ്ചുവേദന, കഫം കലർന്ന രക്തം എന്നിവയുമായാണ് കൂടുതൽ ആളുകൾ ആശുപത്രികളിലെത്തുന്നത്. 'ശ്വാസകോശ രോഗികളുടെ എണ്ണത്തിൽ 30 ശതമാനമെങ്കിലും വർധനവുണ്ട്. കൂടുതലും രോഗികൾ വൈറൽ, വിചിത്രമായ അണുബാധകൾ മൂലമാണ് കഷ്ടപ്പെടുന്നത്. പുതിയ കോവിഡ് കേസുകളൊന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ശൈത്യകാലവും മലിനീകരണം അമിതമായതുമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം', ഡോ ഗോയൽ കൂട്ടിച്ചേർത്തു.

അതുപോലെ ചിലപ്പോൾ രോഗികൾക്ക് ഐസിയുവും തീവ്രമായ മറ്റ് സംവിധാനങ്ങളും ആവശ്യമായി വന്നേക്കാമെന്ന് വൈശാലിയിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും യൂണിറ്റ് ഹെഡ് പൾമണോളജിയുമായ ഡോ.മായങ്ക് സക്‌സേന പറഞ്ഞു. അന്തരീക്ഷ മലിനീകരണം അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നതിനാൽ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നുവെന്ന് ഇവർ വ്യക്തമാക്കുന്നു. അതേസമയം, മഴയെത്തുന്നതോടെ സാഹചര്യങ്ങൾ ഉടനടി മാറ്റമുണ്ടാവുമെന്നാണ് കരുതുന്നത്.

Keywords:  Latest-News, National, India, Study, Doctor, Disease, Hospital, Patient, Pollution, Delhi, Top-Headlines, 30 per cent increase in respiratory disease patients in India in the New Year due to pollution.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia