Fine | ഇനി എലിയെ കൊന്നാല്‍ അഴിക്കുള്ളിലാകും! വവ്വാലും ചുണ്ടെലിയും കാക്കയുമെല്ലാം വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയില്‍; നിയമം ലംഘിക്കുന്നവര്‍ക്ക് 3 വര്‍ഷം തടവും 25000 രൂപ പിഴയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) ഇനി എലി, നാടന്‍കാക്ക, വവ്വാല്‍, ചുണ്ടെലി, പന്നിയെലി എന്നിവയെ കൊന്നാല്‍ പണികിട്ടും. ഇവയെ എല്ലാം വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയിലാക്കിയിരിക്കുകയാണ് കേന്ദ്രം. ഇനി ഇവയെ കൊല്ലാന്‍ കേന്ദ്രസര്‍കാരിന്റെ മുന്‍കൂര്‍ അനുമതി വേണം.
Aster mims 04/11/2022

വന്യജീവി സംരക്ഷണനിയമ(1972)ത്തിലെ പുതിയ ഭേദഗതിപ്രകാരമാണിത്. കഴിഞ്ഞ 20-നാണ് ഭേദഗതി വിജ്ഞാപനം നിലവില്‍വന്നത്. നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും കാല്‍ലക്ഷം രൂപ വരെ പിഴയുമാണു ശിക്ഷ.

കേരളത്തില്‍ നാടന്‍കാക്ക (പൂര്‍ണമായും കറുത്തനിറമുള്ള ഇവ ബലിക്കാക്കയെന്നും അറിയപ്പെടുന്നു), വവ്വാല്‍, ചുണ്ടെലി, എലി എന്നിവയെ വന്യജീവി സംരക്ഷണനിയമത്തിന്റെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പെട്ട ക്ഷുദ്രജീവികളായാണ് കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാലിപ്പോള്‍ ഷെഡ്യൂള്‍ അഞ്ച് ഒഴിവാക്കുകയും ഭേദഗതിപ്രകാരം ഷെഡ്യൂള്‍ രണ്ടിന്റെ സംരക്ഷണപരിധിയിലാക്കുകയും ചെയ്തു. 

Fine | ഇനി എലിയെ കൊന്നാല്‍ അഴിക്കുള്ളിലാകും! വവ്വാലും ചുണ്ടെലിയും കാക്കയുമെല്ലാം വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയില്‍; നിയമം ലംഘിക്കുന്നവര്‍ക്ക് 3 വര്‍ഷം തടവും 25000 രൂപ പിഴയും


വന്യജീവി സംരക്ഷണനിയമത്തില്‍ ഉള്‍പെട്ടവയെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലേ കൊല്ലാന്‍ അനുമതിയുള്ളൂ. ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാമെന്നു ഹൈകോടതി വിധിയുണ്ടായിട്ടും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറായിട്ടില്ല. ഷെഡ്യൂള്‍ രണ്ടിലാണു കാട്ടുപന്നിയും ഉള്‍പെടുന്നത്.

അതേസമയം, ഇവയുടെ എണ്ണം രാജ്യത്ത് വന്‍തോതില്‍ കുറയുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇവ ക്രമാതീതമായി പെരുകിയെന്ന് കണ്ടെത്തിയാല്‍, നിശ്ചിതകാലത്തേക്കു കൊന്നൊടുക്കാന്‍ അനുമതിതേടി കേന്ദ്രത്തിന് അപേക്ഷ നല്‍കാം. സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡാണ് അപേക്ഷ നല്‍കേണ്ടത്. എണ്ണം കുറയുന്നില്ലെന്നു കണ്ടാല്‍ കാലയളവ് നീട്ടി ചോദിക്കാനും വ്യവസ്ഥയുണ്ട്. 

Keywords:  News,National,India,New Delhi,Government,Punishment,Fine,Animals,Top-Headlines, 3 years imprisonment and a fine of Rs 2500 for killing rat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia