Died | അമ്മയോടൊപ്പം തോട്ടത്തിലൂടെ പോകുകയായിരുന്ന 3 വയസുകാരി പുലിയുടെ ആക്രമണത്തില്‍ മരിച്ചു

 


ADVERTISEMENT

ഗൂഡല്ലൂര്‍: (KVARTHA) അമ്മയോടൊപ്പം തോട്ടത്തിലൂടെ പോകുകയായിരുന്ന മൂന്നു വയസുകാരി പുലിയുടെ ആക്രമണത്തില്‍ മരിച്ചു. നീലഗിരി ഗൂഡല്ലൂര്‍ തൊണ്ടിയാളത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. പന്തല്ലൂര്‍ തൊണ്ടിയാളം സ്വദേശി നാന്‍സിയാണ് മരിച്ചത്.

Died | അമ്മയോടൊപ്പം തോട്ടത്തിലൂടെ പോകുകയായിരുന്ന 3 വയസുകാരി പുലിയുടെ ആക്രമണത്തില്‍ മരിച്ചു

പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയെ പ്രദേശവാസികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം നിരന്തരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Keywords:  3 year old girl died in tiger attack in Gudalur, Chennai, News, Tiger Attack, Injury, Dead, Hospital, Treatment, Obituary, Forest, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia