Killed | 'മണിപ്പൂരില്‍ മെയ്തേയി വിഭാഗക്കാര്‍ താമസിക്കുന്ന ഗ്രാമത്തില്‍ വെടിവെയ്പ്'; 3 പേര് കൊല്ലപ്പെട്ടു
Jul 2, 2023, 13:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇംഫാല്‍: (www.kvartha.com) മണിപ്പൂരില്‍ മെയ്തേയി വിഭാഗക്കാര്‍ താമസിക്കുന്ന ഗ്രാമത്തില്‍ അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതായി പൊലീസ്.
ഗ്രാമത്തിന് കാവല്‍ നിന്നവരാണ് കൊല്ലപ്പെട്ടതെന്നും ഖോയ്ജുമന്തബി ഗ്രാമത്തില്‍ ഒരു താല്കാലിക ബങ്കറില്‍ കാവല്‍ നില്ക്കുന്ന സമയത്താണ് സംഭവം നടന്നതെന്നും പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. മണിപ്പൂരിലെ ബിഷ്നുപൂരിലാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച മുതല്‍ സമീപത്തെ മലകളില്‍ നിന്നും വലിയ രീതിയിലുള്ള വെടിവെയ്പ്പ് നടക്കുന്നതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്.
മെയ് മൂന്ന് മുതല്‍ കുക്കികള്‍ക്ക് സ്വാധീനമുള്ള മലനിരകളില്‍ നിന്നും തങ്ങള്‍ക്ക് നേരെ വെടിവെയ്പ്പുണ്ടാകുന്നുണ്ടെന്നാണ് മെയ്തേയ് വിഭാഗത്തിന്റെ പരാതി. തങ്ങളുടെ സുരക്ഷക്കായി കേന്ദ്രസേനയുടെ സഹായം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിരവധി തവണ പ്രദേശത്ത് വെടിവെയ്പ്പുണ്ടായെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
പ്രദേശത്ത് ഏകദേശം 50,000 പേരാണ് താമസിച്ചിരുന്നത്. കലാപം തുടങ്ങിയതിന് പിന്നാലെ ഭൂരിപക്ഷം ജനങ്ങളും ഗ്രാമം വിട്ടു പോയിരുന്നു. സുരക്ഷക്കായുള്ള ചില വൊളന്റിയര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഗ്രാമങ്ങളിലുള്ളത്.
വടക്കുകിഴക്കന്‍ സംസ്ഥാനത്ത് മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ ഇതുവരെ 100-ലധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തേയ് വിഭാഗക്കാര്‍ ഇംഫാല്‍ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ഗോത്രവര്‍ഗക്കാര്‍, നാഗകളും കുക്കികളും അടങ്ങുന്ന ജനസംഖ്യയുടെ 40 ശതമാനവും മലയോര ജില്ലകളില്‍ താമസിക്കുന്നു.

Keywords: 3 ‘village volunteers’ killed in exchange of fire with unidentified gunmen in Manipur, Manipur, News, Politics, Trending, Gun Attack, Killed, Village Volunteers, Police, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.