വ്യാജ ഏറ്റുമുട്ടലുകള്‍; യുപിയില്‍ മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Aug 7, 2018, 13:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലഖ്നൗ: (www.kvartha.com 07.08.2018) യുപിയില്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ ഉള്‍പ്പെട്ട മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. കഴിഞ്ഞ ദിവസം ദേശീയ ചാനലായ ഇന്ത്യ ടുഡേ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
കൈകൂലിക്കും പ്രശസ്തിക്കും ഉദ്യോഗകയറ്റത്തിനുമായി ചില പോലീസുകാര്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊലപ്പെടുത്തുന്നതായി ഇന്ത്യ ടുഡേ തുറന്ന് കാണിച്ചിരുന്നു. യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഏറ്റുമുട്ടലില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം അറുപതിലേറെയാണ്. ആകെ 1500ഓളം ഏറ്റുമുട്ടലുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
നിരപരാധികള്‍ക്ക് മേല്‍ കേസ് ഫയല്‍ ചെയ്യാനും പോലീസുകാര്‍ തയ്യാറാകുന്നു. ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ വെടിവെച്ചുകൊല്ലുന്നു. ആഗ്രയില്‍ മാത്രം 241 ഏറ്റുമുട്ടലുകളാണുണ്ടായത്. ചിത്ര ഹട് പോലീസ് സ്റ്റേഷനിലെ ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് ഒരു നിരപരാധിയെ വെടിവെച്ചുകൊല്ലാന്‍ 8 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്.
ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് ഡിപാര്‍ട്ട്മെന്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആഗ്ര എസ് പി അമിത് പഥക് അറിയിച്ചു. മൂന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത കാര്യവും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Responding to India Today TV's expose, the office of the DGP in a tweet said the DGP has taken a serious not of the matter. The tweet said three policemen have been suspended.
Keywords: National, Fake encounter, UP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.