Fire Accident | ദാല്‍ തടാകത്തിലെ ഹൗസ് ബോടുകളില്‍ വന്‍ തീപ്പിടിത്തം; ബംഗ്ലാദേശില്‍ നിന്നുള്ള 3 വിനോദസഞ്ചാരികള്‍ മരിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ജമ്മു കശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറിലെ പ്രശസ്തമായ ദാല്‍ തടാകത്തില്‍ ഹൗസ് ബോടുകളില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച (11.11.2023) പുലര്‍ചെയുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് വിനോദസഞ്ചാരികള്‍ മരിച്ചു.

ശ്രീനഗറിലെ ദല്‍ഗേറ്റ് ഏരിയയിലെ ബൊളിവാര്‍ഡിന് അടുത്ത് ഘട്ട് നമ്പര്‍ 9 ന് സമീപമുള്ള ഹൗസ് ബോടുകളിലൊന്നിലാണ് തീപ്പിടിത്തമുണ്ടായതെന്ന് ഔദ്യോഗിക റിപോര്‍ടുകളില്‍ പറയുന്നത്. തീപ്പിടിത്തമുണ്ടായ ഹൗസ് ബോടില്‍ നിന്ന് സമീപത്തെ മറ്റ് ഹൗസ് ബോടുകളിലേക്കും തീ പടര്‍ന്നാണ് അപകടം ഉണ്ടായത്. ഹൗസ് ബോടുകള്‍ പൂര്‍ണമായും കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു.

വന്‍ തീപ്പിടിത്തത്തില്‍ തടാകത്തിലെ നിരവധി ഹൗസ് ബോടുകള്‍ ചാരമായി മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് പൊലീസ് പറഞ്ഞു. തീപ്പിടിത്തത്തില്‍ നശിച്ച 'സഫീന' ഹൗസ് ബോടില്‍ താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച മൂന്ന് വിനോദസഞ്ചാരികളും.

രാവിലെ ഞങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നും ജാഗ്രത നിര്‍ദേശം ലഭിച്ചയുടന്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഡിപാര്‍ട്മെന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും അഗ്‌നിശമനസേന ഓഫിസര്‍ പറഞ്ഞു.

തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല, വിശദമായ പരിശോധനകള്‍ നടക്കുന്നുണ്ട്. തീപ്പിടിത്തത്തിന് ശേഷം എത്ര നാശനഷ്ടം സംഭവിച്ചുവെന്ന് പൊലീസ് വിലയിരുത്തും. തീപ്പിടിത്തിന്റെ വീഡിയോയും വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

വീഡിയോയില്‍, ഹൗസ് ബോടുകളില്‍ വന്‍തോതില്‍ തീപ്പിടിച്ച് അവയില്‍ പലതും കത്തി ചാരമായി മാറുന്നത് കാണാന്‍ കഴിയും. ശ്രീനഗറിലെ ഹുമാമ മേഖലയില്‍ മറ്റൊരു തീപിടിത്തത്തില്‍ മൂന്ന് നില കെട്ടിടം കത്തിനശിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ദാല്‍ തടാകത്തില്‍ അഗ്നിബാധയുണ്ടായത്. ഒരു അഗ്‌നിശമന സേനാംഗത്തിന് പരുക്കേറ്റു.

Fire Accident | ദാല്‍ തടാകത്തിലെ ഹൗസ് ബോടുകളില്‍ വന്‍ തീപ്പിടിത്തം; ബംഗ്ലാദേശില്‍ നിന്നുള്ള 3 വിനോദസഞ്ചാരികള്‍ മരിച്ചു



Keywords: News, National, National-News, Accident-News, 3 Tourists, Bangladesh, Died, Accident, Houseboat, Caught, Fire, Srinagar News, Dal Lake, 3 Tourists From Bangladesh Died In Houseboat Fire At Srinagar's Dal Lake.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia