ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ പാളത്തില്‍ ചരലുകളും കല്ലുകളും നിരത്തി: 3 കുട്ടികള്‍ അറസ്റ്റില്‍
May 26, 2016, 10:37 IST
ADVERTISEMENT
ആഗ്ര: (www.kvartha.com 26.05.2016) ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ പാളത്തില്‍ ചരലുകളും കല്ലുകളും നിരത്തിയ സംഭവത്തില്‍ മൂന്നു ആണ്‍കുട്ടികളെ പോലീസ് അറസ്റ്റുചെയ്തു. ഡെല്‍ഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാനായി പാളത്തില്‍ ചരലുകളും കല്ലുകളും നിരത്തിയ കുട്ടികളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ആണ് അറസ്റ്റു ചെയ്തത്.
സ്വന്തം ജീവനും യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയ കുട്ടികളെ ഫിറോസാബാദിലെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷകര്‍ത്താക്കള്‍ക്ക് കൈമാറി. മികച്ച ഫ്രെയിമിലുള്ള ഫോട്ടോ എടുക്കാന്‍ തങ്ങളുടെ അടുത്തെത്തുമ്പോള്‍ ട്രെയിനിന്റെ വേഗത കുറയാനാണ് ട്രാക്കില്‍ ചരലുകളും കല്ലുകളും നിരത്തിയതെന്ന് ചോദ്യം ചെയ്യലില്‍ കുട്ടികള്‍ സമ്മതിച്ചിട്ടുണ്ട്.
ഫിറോസാബാദിലെ തുണ്ട്‌ലാ ജംഗ്ഷനില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. വേനല്‍ അവധിക്ക് തുണ്ട്‌ലയിലുള്ള ബന്ധു വീട്ടിലെത്തിയ പതിമൂന്നും പതിനാലും പതിനാറും വയസുള്ള കുട്ടികളാണ് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൈയില്‍ ക്യാമറയുമായി നില്‍ക്കുന്ന കുട്ടികളെ കണ്ട ലോക്കോപൈലറ്റ് ട്രെയിനിന്റെ വേഗത കുറച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ആക്ടിലെ സെക്ഷന്‍ 154 പ്രകാരമാണ് കുട്ടികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ആക്ടിലെ സെക്ഷന്‍ 154 പ്രകാരമാണ് കുട്ടികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also Read:
സുധാകരന്റെ ഉദുമയിലെ തോല്‍വി; ലീഗിനെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന് മറുപടിയുമായി എം സി ഖമറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്
Keywords: 3 teens held for putting stones on track to stop Rajdhani for selfie, Agra, Police, Arrest, Court, Case, Parents, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

