കശ്മീരിലുണ്ടായ മേഘവിസ്‌ഫോടനം മൂന്ന് ജീവനുകളെടുത്തു; നിരവധി പേരെ കാണാതായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 20/07/2017) ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ മേഘവിസ്‌ഫോടനം മൂന്ന് പേരുടെ ജീവനെടുത്തു. നിരവധി പേരെ കാണാതായി. ദോഡ ജില്ലയിലെ ധാത്രി പട്ടണത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് നിരവധി പേരെ കാണാതായത്. ബതോതെകിഷ്ത്വാര്‍ ദേശീയപാതയില്‍ ആറ് വീടുകള്‍ ഒലിച്ചുപോയി. നിരവധിപേര്‍ ഇവിടെ പുറത്തുകടക്കാന്‍ വഴിയില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. 12 വയസ്സുള്ള കുട്ടിയടക്കം ആറുപേരുള്ള സംഘത്തെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു.

പുലര്‍ച്ചെ 2.20ഓടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ധാത്രി പട്ടണത്തിലെ ജമായ് മസ്ജിദ് പ്രദേശത്തെ അഴുക്കുചാലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. അഴുക്കുചാല്‍ ഒഴുകുന്ന ഇടങ്ങളിലെ കെട്ടിടങ്ങളില്‍ പലതും ഒലിച്ചുപോയി. അധികൃതരെല്ലാം അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നോ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്നോ തിട്ടപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല.

കശ്മീരിലുണ്ടായ മേഘവിസ്‌ഫോടനം മൂന്ന് ജീവനുകളെടുത്തു; നിരവധി പേരെ കാണാതായി

പലരും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസും ആര്‍മിയും ജില്ലാഭരണകൂടവും യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ബതോതെ ദോഡ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kashmir, New Delhi, Report, News, National, Police, Flood, Missing, 3 Killed In Cloudburst In Jammu And Kashmir's Doda.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia