നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് കിണറ്റിലേക്ക് തെറിച്ചു വീണു മൂന്ന് കുട്ടികള്‍ മരിച്ചു; പിതാവ് രക്ഷപ്പെട്ടു
Feb 22, 2015, 11:00 IST
ബംഗളൂരു: (www.kvartha.com 22/02/2015) പിതാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച മൂന്ന് കുട്ടികള്‍ കിണറ്റില്‍ വീണു മരിച്ചു. കുട്ടികളോടൊപ്പം കിണറ്റില്‍ വീണ പിതാവ് നീന്തി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട ബൈക്ക് കിണറ്റില്‍ വീണാണ് അപകടം സംഭവിച്ചതെന്നാണ് കുട്ടികളുടെ പിതാവ് പറയുന്നത്.
ബംഗളൂരുവിലെ യെലഹാങ്കയില്‍ കെഞ്ചപ്പനങ്കെരേയില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. അപകടത്തില്‍ അനന്തപുര ഗേറ്റിലെ കച്ചവടക്കാരനായ തിമ്മരാജുവിന്റെ മക്കളായ ഗോകര്‍ണ(12), വെങ്കടേശന്‍(10), കവിത(8) എന്നിവരാണ് മരിച്ചത്. പിതാവ് തിമ്മരാജു നീന്തി രക്ഷപ്പെടുകയായിരുന്നു. മരിച്ച കുട്ടികളില്‍ കവിത ഒഴികെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
എയ്‌റോ ഇന്ത്യാ ഷോ കണ്ട് മടങ്ങുമ്പോള്‍ ബൈക്ക് തെന്നി വഴിയരികിലെ തുറന്ന കിണറ്റിലേക്ക് ഇവര്‍ വീഴുകയായിരുന്നുവെന്നാണ് തിമ്മരാജുവിന്റെ വിശദീകരണം. അതേസമയം കുടുംബ വഴക്കിനെ തുടര്‍ന്ന് തിമ്മരാജു മക്കളെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ഭാര്യ വാങ്കേശ്വരിയുടെ ആരോപണം.
ശനിയാഴ്ച രാവിലെ 10 മണിയോടെ യെലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ എയര്‍ ഷോ കാണാന്‍ പോയ കുട്ടികളും പിതാവും ഉച്ചകഴിഞ്ഞ് 1.30 യോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കിണറിന് സമീപത്ത്‌വെച്ച് ബൈക്ക് തെന്നിമറിഞ്ഞു നാലുപേരും കിണറ്റിലേക്ക് വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ നിന്നും 15 വര്‍ഷം മുമ്പ് അനന്തപുരഗേറ്റിലേക്ക് കുടിയേറിയവരാണ് തിമ്മരാജുവും കുടുംബവും. തിമ്മരാജുവിന്റെ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തിമ്മരാജുവിനെ ശനിയാഴ്ച രാത്രി വളരെ വൈകിയും പോലീസ് ചോദ്യം ചെയ്യല്‍ തുടര്‍ന്നിരുന്നു.

Also Read:
വി.എസ്. അനുകൂലികള്‍ രഹസ്യ യോഗം ചേര്‍ന്നു; പങ്കെടുത്തവരില്‍ ഏരിയാ അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെ
Keywords: Children, Dies, Bangalore, Father, Wife, Husband, Dead Body, Well, Tamilnadu, Police, Questioned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.