2020ലെ പുലിറ്റ്സര്‍ പ്രൈസിന് ഇന്ത്യക്കാരായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരായി; ജമ്മു കശ്മീരിനു മേല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ക്യാമറക്കണ്ണിലൂടെ പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത് അര്‍ഹിക്കുന്ന പരിഗണന
May 5, 2020, 15:08 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.05.2020) 2020ലെ പുലിറ്റ്സര്‍ പ്രൈസിന് ഇന്ത്യക്കാരായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരായി. അസോസിയേറ്റ് പ്രസ്സിലെ മാധ്യമപ്രവര്‍ത്തകരായ ദര്‍ യാസിന്‍, മുക്തര്‍ ഖാന്‍, ചന്ന് ആനന്ദ് എന്നിവര്‍ക്കാണ് മാധ്യമപ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പ്രൈസ് ലഭിച്ചത്. ജമ്മു കശ്മീരിനു മേല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ക്യാമറക്കണ്ണിലൂടെ പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത് അര്‍ഹിക്കുന്ന പരിഗണന തന്നെയാണ്.
ഇതില്‍ ദര്‍ യാസിനും മുക്തര്‍ ഖാനും ശ്രീനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ്. ആനന്ദ് ജമ്മു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലെ മത്സരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഒപ്പം നിന്നതിന് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ദര്‍ യാസിന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
'കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പുരസ്‌കാരം ലഭിച്ച ഫീച്ചര്‍ ഫോട്ടോഗ്രാഫി'. അവിശ്വസനീയമായാണ് അവാര്‍ഡ് വാര്‍ത്ത അനുഭവപ്പെട്ടതെന്നും ആനന്ദ് തന്റെ പുരസ്‌കാര ലബ്ധിയോട് പ്രതികരിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച അവാര്‍ഡ് പ്രഖ്യാപനം പുലിറ്റ്സര്‍ അവാര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ഡാന കാനഡി സ്വന്തം വീട്ടില്‍നിന്ന് വീഡിയോ കോണ്‍ഫോറന്‍സ് വഴിയാണ് പ്രഖ്യാപിച്ചത്. സാധാരണഗതിയില്‍ ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപനം നടത്താറ്.
പുരസ്‌കാരം നേടിയ മാധ്യമപ്രവര്‍ത്തകരുടെ ജോലി വളരെ പ്രധാനമായിരുന്നുവെന്നും അവരുടെ അധ്വാനം കാരണമാണ് കശ്മീരിനകത്തെ കാര്യങ്ങള്‍ ലോകം അറിഞ്ഞതെന്നും അസോസിയേറ്റഡ് പ്രസ് പ്രസിഡണ്ടും സിഇഒയുമായ ഗാരി പ്രിറ്റ് പറഞ്ഞു. 'കശ്മീരിനകത്തെ സംഘം കാരണമാണ് കശ്മീരിലെ നാടകീയമായ നിയന്ത്രണങ്ങളും ദീര്‍ഘമായ സമരവും പുറംലോകത്തിന് അറിയാന്‍ കഴിഞ്ഞത്' എന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ നിയന്ത്രണങ്ങളും തുടര്‍ന്നുള്ള സംഭവവികാസങ്ങളും എ.പിക്കു വേണ്ടി ഇവര്‍ പകര്‍ത്തിയത് ലോകത്താകമാനം ആയിരക്കണക്കിന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.