Arrested | ഞെട്ടിക്കുന്ന തട്ടിപ്പ്: 'ആദ്യരാത്രിയിൽ ഭർത്താവിനെയും ബന്ധുക്കളെയും മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി ആഭരണങ്ങളും പണവുമായി നവവധു മുങ്ങി'; ഒടുവിൽ പൊലീസ് പിടിയിൽ

 


ADVERTISEMENT

ബിജ്‌നോർ: (www.kvartha.com) ആദ്യരാത്രിയിൽ ഭർത്താവിനും ബന്ധുക്കൾക്കും ഭക്ഷണത്തിൽ മരുന്ന് നൽകി മയക്കി ആഭരണങ്ങളും പണവുമായി നവവധു മുങ്ങി. ഒടുവിൽ യുവതിയും കൂട്ടാളികളും പൊലീസ് പിടിയിലായി. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. നജിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂജ എന്ന ജ്യോതിയാണ് അറസ്റ്റിലായതെന്ന് സീ ന്യൂസ് റിപോർട് ചെയ്തു.                 
                  
Arrested | ഞെട്ടിക്കുന്ന തട്ടിപ്പ്: 'ആദ്യരാത്രിയിൽ ഭർത്താവിനെയും ബന്ധുക്കളെയും മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി ആഭരണങ്ങളും പണവുമായി നവവധു മുങ്ങി'; ഒടുവിൽ പൊലീസ് പിടിയിൽ

പൊലീസ് പറയുന്നതിങ്ങനെ

'ഓഗസ്റ്റ് 15 നാണ് ജ്യോതിയും രാജസ്താൻ സ്വദേശിയായ മനോജ് കുമാറും തമ്മിലുള്ള വിവാഹം നടന്നത്. ബിജ്‌നോറിലേ ഒരു ഹോടെലിൽ വിവാഹ ചടങ്ങുകൾക്ക് ശേഷം വധു രാജസ്താനിലെ ഭർത്താവിന്റെ വീട്ടിലെത്തി. ആദ്യ രാത്രിയിൽ വധു ആദ്യം ഭർത്താവിന് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി, തുടർന്ന് സ്വന്തം കൈകൊണ്ട് ഭക്ഷണവും പാനീയവും വിളമ്പി വീട്ടിൽ ഉണ്ടായിരുന്നവർക്കും നൽകി. വീട്ടിലുള്ളവരെല്ലാം ബോധംകെട്ടുവീണതായി കണ്ടയുടൻ 36,000 രൂപയും സ്വർണവും വെള്ളിയുമടക്കമുള്ള ആഭരണങ്ങളുമായി യുവതി രക്ഷപ്പെട്ടു.

പിന്നീട് വരനും വീട്ടുകാരും കണ്ണുതുറന്നപ്പോഴാണ് വധുവിനെ കാണാതായതും വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും നഷ്‌ടമായതും അറിഞ്ഞത്. അപ്പോഴാണ് വധു കവർചക്കാരിയാണെന്ന് അറിയുന്നത്. ഇതിനുശേഷം, ഇരയായ വരൻ മനോജ് കുമാർ രാജസ്താനിൽ നിന്ന് ബിജ്‌നോറിലെത്തി നജിബാബാദ് പൊലീസ് സ്റ്റേഷനിൽ വധുവിനും വിവാഹത്തിന് ഇടനില നിന്നവർക്കുമെതിരെ പരാതി നൽകി. വിഷയം ഗൗരവമായി എടുത്ത നജിബാബാദ് പൊലീസ് ഉടൻ തന്നെ യുവതിക്കായി തിരച്ചിൽ ആരംഭിക്കുകയും ജ്യോതിയെയും കൂട്ടാളികളായ രാജേന്ദ്ര, പൂനം എന്നിവരെയും നജിബാബാദ് റോഡ്‌വേസ് ബസ് സ്റ്റാൻഡിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൊള്ളയടിച്ച 36,000 രൂപയും ലക്ഷങ്ങളുടെ ആഭരണങ്ങളും ജ്യോതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു', ബിജ്‌നോർ സിറ്റി എസ്പി ഡോ.പ്രവീൺ രഞ്ജൻ സിംഗ് പറഞ്ഞു.

Keywords:  3 including 2 women arrested for cheating in the name of marriage in Bijnor, National, News, Top-Headlines, Uttar Pradesh, Police, Arrested, Marriage, Cash.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia