Found Dead | 'ഭാര്യയേയും മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു'

 


ന്യൂഡെല്‍ഹി: (www.kvartha.com) ഭാര്യയേയും മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചതായി പൊലീസ്. കുത്തേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഹ്ദാര ജില്ലയിലെ ജ്യോതി കോളനിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.

സുശീല്‍ കുമാര്‍ (45) ആണ് ഭാര്യ അനിരുദ്ധയേയും (40) മകള്‍ അതിഥിയേയും (6) കൊലപ്പെടുത്തിയത്. പരുക്കേറ്റ മകന്‍ യുവരാജ് (13) ആശുപത്രിയില്‍ ചികിത്സയിലാണ്. ഈസ്റ്റ് വിനോദ് നഗറിലെ ഡെല്‍ഹി മെട്രോ ഡിപോയില്‍ സൂപര്‍വൈസറായി ജോലി ചെയ്യുകയാണ് സുശീല്‍ കുമാര്‍ എന്ന് ഷഹ്ദാര ഡെപ്യൂടി പൊലീസ് കമീഷണര്‍ രോഹിത് മീണ പറഞ്ഞു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം, തൂങ്ങിമരിക്കുന്നതിന് മുമ്പ് 'എങ്ങനെ കെട്ടണം' എന്ന് സുശീല്‍ കുമാര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുനോക്കിയെന്നും പൊലീസ് പറഞ്ഞു.

ഉച്ചയ്ക്ക് 12 മണിയോടെ ഓഫിസില്‍ വരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ ഫോണ്‍ വിളിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഫോണ്‍ എടുത്ത സുശീല്‍ കുമാര്‍ കരഞ്ഞുകൊണ്ട് താന്‍ എല്ലാവരേയും കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലുള്ളവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

Found Dead | 'ഭാര്യയേയും മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു'


പൊലീസ് എത്തിയപ്പോഴേക്കും മൂന്നു പേര്‍ മരിച്ചു. തുടര്‍ന്ന് പരുക്കേറ്റ യുവരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫോറന്‍സിക് സയന്‍സ് ലബോറടറി (FSL) സംഘം സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.

Keywords: 3 Family Members Found Dead in House, New Delhi, News, Killed, Police, Phone Call, Dead Body, Internet, Hospital. Injury, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia