Found Dead | 'മാനസിക വളര്‍ചയെത്താത്ത 7 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍'; പുതിയ വീട്ടിലേക്ക് താമസം മാറിയത് 3 ആഴ്ചകള്‍ക്ക് മുമ്പ്
Jul 23, 2023, 16:40 IST
നാഗര്‍കോവില്‍: (www.kvartha.com) മാനസിക വളര്‍ചയെത്താത്ത ഏഴുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. നാഗര്‍കോവില്‍ തക്കലയ്ക്ക് സമീപം മണലിക്കര കണ്ടാര്‍കോണത്തില്‍ മുരളീധരന്‍ (40), ഭാര്യ ഷൈലജ (35), മകന്‍ ജീവ (7) എന്നിവരാണ് മരിച്ചത്. ബെംഗ്ലൂറില്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന മുരളീധരന്‍ കോവിഡ് കാലത്താണ് കുടുംബത്തെയും കൂട്ടി നാട്ടിലെത്തി താമസം തുടങ്ങിയത്.
ബെംഗ്ലൂറില്‍ വച്ച് ജനിച്ച മകന്‍ വളര്‍ന്നു വരുന്നതിനിടെയാണ് അസുഖം ബാധിച്ച വിവരം ഇവര്‍ അറിയുന്നത്. നിരവധി ചികിത്സ നല്‍കിയെങ്കിലും ഒരു മാറ്റവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇരുവരും മാനസികമായി തളര്‍ന്നിരുന്നു. ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംഭവസ്ഥലത്ത് നിന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് പുതിയതായി പണിത വീട്ടിലേക്ക് ഇവര്‍ താമസം മാറിയത്. ദിവസവും രാവിലെ ഭാര്യാപിതാവ് ഗോപാലന്‍ പാലുമായി വരിക പതിവാണ്. ശനിയാഴ്ച രാവിലെ കുഞ്ഞിന് പാലും ബ്രഡ്ഡുമായി ഗോപാലന്‍ എത്തിയെങ്കിലും വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സാധനങ്ങള്‍ ഗേറ്റില്‍ വച്ചിട്ട് മടങ്ങി.
വൈകുന്നേരം വീണ്ടും വന്നപ്പോള്‍ സാധനങ്ങള്‍ വെച്ച സ്ഥലത്ത് തന്നെ ഇരിക്കുന്നതു കണ്ട് സമീപവാസികളെയും കൂട്ടി വാതില്‍ പൊളിച്ച് വീട്ടിനുള്ളില്‍ കടന്നപ്പോഴാണ് കുഞ്ഞിനെ കട്ടിലിലും മകളും ഭര്‍ത്താവും ഓരോ മുറിയിലും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
തുടര്‍ന്ന് തക്കല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡി എസ് പി ഉദയസൂര്യനും സംഘവും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശാരിപള്ളം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മുരളീധരന്‍ എഴുതിയ ഒരു കത്ത് പൊലീസിന് ലഭിച്ചു. അതില്‍ നിന്നാണ് കുഞ്ഞിന്റെ അസുഖം കാരണം രക്ഷിതാക്കള്‍ മാനസിക പ്രയാസം അനുഭവിച്ചു വന്നത് അറിയാന്‍ കഴിഞ്ഞത്.
ബെംഗ്ലൂറില്‍ വച്ച് ജനിച്ച മകന്‍ വളര്‍ന്നു വരുന്നതിനിടെയാണ് അസുഖം ബാധിച്ച വിവരം ഇവര്‍ അറിയുന്നത്. നിരവധി ചികിത്സ നല്‍കിയെങ്കിലും ഒരു മാറ്റവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇരുവരും മാനസികമായി തളര്‍ന്നിരുന്നു. ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംഭവസ്ഥലത്ത് നിന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് പുതിയതായി പണിത വീട്ടിലേക്ക് ഇവര്‍ താമസം മാറിയത്. ദിവസവും രാവിലെ ഭാര്യാപിതാവ് ഗോപാലന്‍ പാലുമായി വരിക പതിവാണ്. ശനിയാഴ്ച രാവിലെ കുഞ്ഞിന് പാലും ബ്രഡ്ഡുമായി ഗോപാലന്‍ എത്തിയെങ്കിലും വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സാധനങ്ങള്‍ ഗേറ്റില്‍ വച്ചിട്ട് മടങ്ങി.
വൈകുന്നേരം വീണ്ടും വന്നപ്പോള്‍ സാധനങ്ങള്‍ വെച്ച സ്ഥലത്ത് തന്നെ ഇരിക്കുന്നതു കണ്ട് സമീപവാസികളെയും കൂട്ടി വാതില്‍ പൊളിച്ച് വീട്ടിനുള്ളില്‍ കടന്നപ്പോഴാണ് കുഞ്ഞിനെ കട്ടിലിലും മകളും ഭര്‍ത്താവും ഓരോ മുറിയിലും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
Keywords: 3 family members found dead in house, Chennai, News, Found dead, Family members, Police, Letter, Dead Body, Medical College, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.