Road Accident | സൈനിക വാഹനത്തില്‍ ട്രക് ഇടിച്ച് അപകടം; 3 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്; വീഡിയോ
May 25, 2023, 14:05 IST
ശ്രീനഗര്‍: (www.kvartha.com) വാഹനാപകടത്തില്‍ ജവാന്മാര്‍ക്ക് പരുക്കേറ്റു. ദക്ഷിണ കശ്മീര്‍ ജില്ലയില്‍ സൈനിക വാഹനത്തിലേക്ക് ട്രക് പാഞ്ഞുകയറിയാണ് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നമ്പല്‍ പ്രദേശത്ത് ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. പഴങ്ങള്‍ കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സൈനിക വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
VIDEO | Three CRPF jawans were injured after a fruit-laden truck hit their vehicle in Jammu and Kashmir's Pulwama earlier today. pic.twitter.com/8KJuLYQ5rt
— Press Trust of India (@PTI_News) May 24, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.