SWISS-TOWER 24/07/2023

Students Died | 'എന്‍ട്രന്‍സ് കോച്ചിംഗിന് പഠിക്കുന്ന 3 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു'; ഞെട്ടിക്കുന്ന മരണത്തില്‍ അന്വേഷണവുമായി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂര്‍: (www.kvartha.com) രാജസ്താനിലെ കോട്ടയില്‍ കോളേജ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിഹാര്‍ സ്വദേശികളായ അങ്കുഷ്, ഉജ്വല്‍, മധ്യപ്രദേശ് സ്വദേശിയായ പ്രണവ് എന്നിവരാണ് മരിച്ചത്. ഇവരെല്ലാം 16, 17, 18 വയസ് പ്രായമുള്ളവരാണ്.
           
Students Died | 'എന്‍ട്രന്‍സ് കോച്ചിംഗിന് പഠിക്കുന്ന 3 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു'; ഞെട്ടിക്കുന്ന മരണത്തില്‍ അന്വേഷണവുമായി പൊലീസ്

സുഹൃത്തുക്കളായിരുന്ന അങ്കുഷും ഉജ്വലും ഒരേ ഹോസ്റ്റലില്‍ തൊട്ടടുത്ത മുറികളില്‍ താമസിച്ചുവരികയായിരുന്നു. ഒരാള്‍ എന്‍ജിനീയറിംഗ് കോളജ് പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു, മറ്റൊരാള്‍ മെഡിക്കല്‍ കോളേജ് പ്രവേശന പരീക്ഷയില്‍ വിജയിക്കാന്‍ പഠിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രണവ് നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.

മത്സരാധിഷ്ഠിത എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് കോച്ചിങ് നല്‍കുന്നതിന് പേരുകേട്ട സ്ഥലമാണ് കോട്ട. മുന്‍കാലങ്ങളില്‍ ഇവിടങ്ങളില്‍ നിരവധി ആത്മഹത്യാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഠന സമ്മര്‍ദം മൂലമാണോ മരിച്ചതെന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ സമ്മര്‍ദം കുറയ്ക്കുന്നതിന് കോച്ചിംഗ് സെന്ററുകള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണ കരട് തയ്യാറാക്കാന്‍ 2019-ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.

Keywords:  Latest-News, National, Top-Headlines, Rajasthan, Students, Died, Suicide, Police, Investigates, Investigation-Report, 3 Coaching Students Allegedly Die By Suicide In Rajasthan's Kota.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia