SWISS-TOWER 24/07/2023

Raid | പോപുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി രണ്ടാം ഘട്ട റെയ്‌ഡ്‌; 40-ലധികം പേരെ കസ്റ്റഡിയിലെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലായി പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ സംഘടനയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട റെയ്ഡ് പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകൾ. 50 ഓളം അംഗങ്ങളെ കസ്റ്റഡിയിലെടുത്തതായാണ് റിപോർട്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്, കർണാടക, അസം തുടങ്ങിയ ഇടങ്ങളിൽ പിഎഫ്ഐയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നത്.

Aster mims 04/11/2022

                  

Raid | പോപുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി രണ്ടാം ഘട്ട റെയ്‌ഡ്‌; 40-ലധികം പേരെ കസ്റ്റഡിയിലെടുത്തു

റിപോർടുകൾ പ്രകാരം, മഹാരാഷ്ട്രയിലെ ഔറംഗബാദ്, സോലാപൂർ എന്നിവിടങ്ങളിലും രാത്രികാല റെയ്ഡുകൾ നടത്തിയിരുന്നു. തുടർന്ന്, മഹാരാഷ്ട്ര പൊലീസ് ഔറംഗബാദിൽ 13 പേരെ അറസ്റ്റ് ചെയ്തു, സോലാപൂരിൽ നിന്ന് ഒരാളെ പിടികൂടി ഡെൽഹിയിലേക്ക് കൊണ്ടുപോയി. അസമിലെ കംരൂപ്, ദരംഗ് ജില്ലകളിൽ നിന്ന് 18 പിഎഫ്ഐയുടെ സജീവ പ്രവർത്തകരെ കൂടി അസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Raid | പോപുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി രണ്ടാം ഘട്ട റെയ്‌ഡ്‌; 40-ലധികം പേരെ കസ്റ്റഡിയിലെടുത്തു

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ, മീററ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ചൊവ്വാഴ്ച പുലർചെ ആരംഭിച്ച റെയ്ഡുകൾ ഇപ്പോൾ തുടരുകയാണ്. ഡെൽഹിയിൽ നിസാമുദ്ദീൻ, രോഹിണി, ജാമിയ, ഷാഹിൻ ബാഗ് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

സെപ്റ്റംബർ 22-ന് നടന്ന റെയ്‌ഡിൽ 105-ലധികം പിഎഫ്ഐ അംഗങ്ങളെ എൻഐഎയും ഇഡിയും അറസ്റ്റ് ചെയ്യുകയും 200-ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘടനയിലെ രണ്ട് അംഗങ്ങൾക്കെതിരെ തിങ്കളാഴ്ച ലുക് ഔട് സർകുലറും പുറപ്പെടുവിച്ചിരുന്നു. പിഎഫ്ഐയുമായി ബന്ധപ്പെട്ട 19 കേസുകളാണ് ഇപ്പോൾ എൻഐഎ അന്വേഷിക്കുന്നത്.

You Might Also Like:
SC Verdict | സുപ്രധാന വിധി: വിവരങ്ങൾ മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്തതിന് ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടാമെന്ന് സുപ്രീം കോടതി

Keywords: 2nd round of raids on PFI; over 40 detained, National, News, Newdelhi, Top-Headlines, Latest-News, NRI Raid, State, Report, Custody, Case,  PFI, Police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia