Died | ഹിമാചല്‍ പ്രദേശിലെ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു; 29 മരണം, കാണാതായത് 9 പേരെ, മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നത് 15പേര്‍

 


ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശിലെ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു. മണ്ഡി ജില്ലയിലെ സംബാല്‍ ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മുഖ്യമന്ത്രി എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചത്. മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 29 പേര്‍ മരിച്ചതായും, ഒന്‍പത് പേര്‍ ഒഴുക്കില്‍പെട്ടുപോയതായും കാണാതായവര്‍ക്കായി ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ സമ്മര്‍ ഹില്‍ പ്രദേശത്തെ ശിവക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ കുടുങ്ങിക്കിടക്കുന്നതായും ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ഷേത്രപരിസരം സന്ദര്‍ശിച്ച മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തുകയാണെന്ന് അറിയിച്ചു.

ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ സോളന്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. ഇതേ സ്ഥലത്തു തന്നെ രണ്ട് വീടുകള്‍ ഒലിച്ചുപോകുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ആറു പേരെ രക്ഷിച്ചു. ബലേര പഞ്ചായതില്‍ വീടു തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി.

Died | ഹിമാചല്‍ പ്രദേശിലെ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു; 29 മരണം, കാണാതായത് 9 പേരെ, മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നത് 15പേര്‍

ഞായറാഴ്ച മുതല്‍ അതിശക്തമായ മഴയാണ് ഹിമചല്‍ പ്രദേശില്‍ പെയ്യുന്നത്. ഞായറാഴ്ച കംങ്‌റയില്‍ 273 മിലീമീറ്റര്‍ മഴയാണ് പെയ്തത്. ധര്‍മശാലയില്‍ 250 മിലിമീറ്ററും സുന്ദര്‍നഗറില്‍ 168 മിലീ മീറ്റര്‍ മഴയും പെയ്തു. കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 752 റോഡുകള്‍ തകര്‍ന്നുവെന്നാണ് പ്രാഥമിക റിപോര്‍ട്.

Keywords:  29 Died in Himachal Pradesh; NDRF teams engage in rescue operations, Shimla, News, Missing, Death, Obituary, Himachal Pradesh, Rain, NDRF Teams,  Rescue Operations, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia