GST | ഓൺലൈൻ ഗെയിമുകൾക്ക് ഇനി 28% ജി എസ് ടി; ഒക്ടോബർ 1 മുതൽ ബാധകമാകും; വിജ്ഞാപനം പുറപ്പെടുവിച്ചു

 


ന്യൂഡെൽഹി: (KVARTHA) ഓൺലൈൻ ഗെയിമുകൾക്കും കാസിനോയ്ക്കും കുതിരപ്പന്തയത്തിനും 28% ജിഎസ്ടി ഒക്ടോബർ ഒന്ന് മുതൽ ബാധകമാകും. സിജിഎസ്ടി നിയമത്തിലെ ഭേദഗതി പ്രാബല്യത്തിൽ വരുത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്‌ടോബർ ഒന്ന് മുതൽ ഓൺലൈൻ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടി ബാധകമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (CBIC) ചെയർമാൻ സഞ്ജയ് കുമാർ അഗർവാൾ പറഞ്ഞു.

GST | ഓൺലൈൻ ഗെയിമുകൾക്ക് ഇനി 28% ജി എസ് ടി; ഒക്ടോബർ 1 മുതൽ ബാധകമാകും; വിജ്ഞാപനം പുറപ്പെടുവിച്ചു

ഓൺലൈൻ ഗെയിമുകൾ, കാസിനോ, കുതിരപ്പന്തയം എന്നിവയെ വാതുവെപ്പ്, ചൂതാട്ടം, ലോട്ടറി എന്നീ വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കമ്പനികൾ 18 ശതമാനം ജിഎസ്ടിയാണ് നൽകിയിരുന്നത്. നിലവിൽ ഈടാക്കുന്ന 18 ശതമാനത്തിന് പകരം 28 ശതമാനം ജിഎസ്ടി അടയ്ക്കാൻ പല ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കും ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്.

ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28% ഏകീകൃത നികുതി ചുമത്താൻ മുൻ യോഗത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, ഈ തീരുമാനം മാറ്റിവയ്ക്കണമെന്ന് കമ്പനികൾ ജിഎസ്ടി കൗൺസിലിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

അടുത്ത യോഗം ഒക്ടോബർ ഏഴിന്

ജിഎസ്ടി കൗൺസിലിന്റെ അടുത്ത യോഗം ഒക്ടോബർ ഏഴിന് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടായേക്കും. നേരത്തെ, ജിഎസ്ടി കൗൺസിലിന്റെ 51-ാമത് യോഗം ഓഗസ്റ്റ് രണ്ടിന് നടന്നിരുന്നു. ഈ യോഗത്തിലാണ് കാസിനോ, കുതിരപ്പന്തയം, ഓൺലൈൻ ഗെയിമിംഗ് എന്നിവയുടെ ജിഎസ്ടി നിരക്കുകൾ സംബന്ധിച്ച് കൗൺസിൽ തീരുമാനമെടുത്തത്.

Keywords: News, National, New Delhi, GST, Tax, Finance, Online Gaming, 28 per cent GST rate on online gaming from October 1
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia