Goats Killed | ഉത്തരാഖണ്ഡില്‍ ഇടി-മിന്നലേറ്റ് 26 ആടുകള്‍ക്ക് ദാരുണാന്ത്യം; അപകടത്തില്‍പെട്ടത് വന മേഖലയില്‍ മേയാന്‍വിട്ടവ
May 24, 2023, 12:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഉത്തര്‍കാശി: (www.kvartha.com) ഉത്തരാഖണ്ഡില്‍ ഇടി-മിന്നലേറ്റ് 26 ആടുകള്‍ക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ ബുധനാഴ്ചയാണ് ദാരുണ സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. ഭട് വാദി ബ്ലോകിലെ കമര്‍ ഗ്രാമത്തിലെ വന മേഖലയില്‍ നിന്നാണ് ആടുകളെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് ഡിസാസ്റ്റര്‍ ഓപറേഷന്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് കര്‍ഷകര്‍ മേയാന്‍ വിട്ട ആടുകളാണ് ചത്തത്.
ചത്ത ആടുകളില്‍ 19 എണ്ണം ആട്ടിടയനായ മഹേന്ദ്ര സിങ്ങിന്റെതും രണ്ടെണ്ണം ഹുകം സിങ്ങിന്റെതും അഞ്ചെണ്ണം നാരായണ്‍ സിങ്ങിന്റെതുമായിരുന്നു. വിവരമറിഞ്ഞ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: 26 Goats Killed In Lightning Strike In Uttarakhand, News, Probe, Report, Animal Protection, Disaster Operation Center, Forest, Kamar village, Uttarkashi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.