Congress Leaders | നിയമസഭാ തെരഞ്ഞെടുപ്പിന് 4 ദിവസങ്ങള്‍ മാത്രം; കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ബിജെപിയിലേക്ക് ചേക്കേറി 26 നേതാക്കള്‍
Nov 8, 2022, 11:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് നാലും ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ടിക്ക് തിരിച്ചടി നല്‍കി 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറി. പാര്‍ടി മുന്‍ സംസ്ഥാന ജെനറല്‍ സെക്രടറി ധരംപാല്‍ ഠാകൂര്‍ ഖണ്ഡ് അടക്കമുള്ള നേതാക്കളാണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ഈ മാസം 12-നാണ് ഹിമാചലില്‍ വോടെടുപ്പ്.
മുഖ്യമന്ത്രി ജയ്റാം ഠാകൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. മുന്‍ ജെനറല്‍ സെക്രടറി ധരംപാല്‍ ഠാകൂറിനെ കൂടാതെ മുന്‍ സെക്രടറി ആകാശ് സൈനി, മുന്‍ കൗണ്‍സിലര്‍ രാജന്‍ ഠാകൂര്‍, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മെഹ്ത തുടങ്ങിയവരും ബിജെപിയില്‍ ചേര്‍ന്നവരിലുണ്ട്.
ഞങ്ങള്‍ ഒരുമിച്ച് നിന്ന് സംസ്ഥാനത്ത് ചരിത്രവിജയം കുറിക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം ഠാകൂര്‍ പറഞ്ഞു. ഡിസംബര്‍ എട്ടിനാണ് വോടെണ്ണല്‍.
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി വിജയിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു, സംസ്ഥാനത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിമാചലില്‍ മുഖ്യമന്ത്രി ജയറാം ഠാകൂറിന്റെ ഭരണത്തെ അദ്ദേഹം അഭിനന്ദിക്കുകയും ഠാകൂര്‍ സംസ്ഥാനത്ത് നയങ്ങള്‍ നടപ്പിലാക്കിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഹിമാചല്‍ പ്രദേശിലെ സോളനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഞങ്ങള്‍ സോളനില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുകയാണെന്നും ജനങ്ങള്‍ ആവേശഭരിതരാണെന്നും പ്രധാനമന്ത്രി മോദിയില്‍ അവര്‍ക്ക് വിശ്വാസമുണ്ടെന്നും പറഞ്ഞ നഡ്ഡ മുഖ്യമന്ത്രി ജയറാം ഠാകൂര്‍ സംസ്ഥാനത്ത് നയങ്ങള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുകയും ചെയ്തു.
Keywords: 26 Congress Leaders Join BJP Ahead Of Himachal Pradesh Elections, Himachal pradesh, Assembly Election, Congress, BJP, Politics, Trending, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

