Medicines Shortage | ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ല: മഹാരാഷ്ട്രയിലെ സര്‍കാര്‍ ആശുപത്രിയില്‍ കൂട്ടമരണം; ഒറ്റദിവസത്തിനിടെ മരിച്ചത് 12 നവജാത ശിശുക്കള്‍ ഉള്‍പെടെ 24 പേര്‍
Oct 3, 2023, 10:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (KVARTHA) രാജ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയിലെ സര്‍കാര്‍ ആശുപത്രിയില്‍ കൂട്ടമരണം. നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍കാര്‍ ആശുപത്രിയിലാണ് ദാരുണസംഭവം. ഒറ്റദിവസത്തിനിടെ 12 നവജാത ശിശുക്കളും പാമ്പുകടിയേറ്റവരും ഉള്‍പെടെ 24 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്.
ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് ദുരന്തത്തിന് കാരണമെന്ന് ഹോസ്പിറ്റല്‍ ഡീന്‍ പ്രതികരിച്ചു. നിരവധി ജീവനക്കാരെ സ്ഥലം മാറ്റിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചില ദിവസങ്ങളില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത രീതിയിലുള്ള തിരക്കുണ്ടാവാറുണ്ടെന്നും അധികൃതര്‍ പ്രതികരിച്ചു.
സംഭവത്തില്‍ പ്രതിപക്ഷ പാര്‍ടികളായ കോണ്‍ഗ്രസും എന്‍സിപിയും പ്രതിഷേധവുമായി രംഗത്തെത്തി. മരണത്തിന് കാരണക്കാര്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സര്‍കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ആവശ്യപ്പെട്ടു.
'70 പേര്‍ ഇപ്പോഴും അപകടാവസ്ഥയിലാണ്. ജീവനക്കാരുടെയും വൈദ്യ സാമഗ്രികളുടെയും വലിയ അഭാവമുണ്ട്. നിരവധി നഴ്‌സുമാരെ സ്ഥലം മാറ്റി, എന്നാല്‍ പകരം ആളുകള്‍ വന്നിട്ടില്ല. പല ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നില്ല. 500 രോഗികളെ പ്രവേശിപ്പിക്കാവുന്ന ആശുപത്രിയില്‍ ഇപ്പോള്‍ 1200 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. സര്‍കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണം'- ചവാന്‍ ആവശ്യപ്പെട്ടു.
അതേസമയം, സംഭവം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
Keywords: News, National, National-News, Health, Nanded News, Health-News, Maharashtra News, Mumbai News, Hospital, Day, Died, Patients, Newborns, Adults, Various Ailments, Snake Bites, Dean, Chief Minister, Eknath Shinde, Shankarrao Chavan, Blame, Shortage, Medicines, 24 Patients, Including 12 Newborns, Die In Maharashtra Hospital In A Day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

