Operation Ajay | ഓപറേഷന്‍ അജയ്: 235 ഇന്‍ഡ്യക്കാരെ കൂടി ഇസ്രാഈലില്‍ നിന്ന് തിരിച്ചെത്തിച്ചു

 


ന്യൂഡെല്‍ഹി: (KVARTHA) ഓപറേഷന്‍ അജയ് ദൗത്യത്തിലൂടെ 235 ഇന്‍ഡ്യക്കാരെ കൂടി ഇസ്രാഈലില്‍ നിന്ന് തിരിച്ചെത്തിച്ചു. ഒക്ടോബര്‍ ഏഴിനു നടന്ന ഹമാസിന്റെ മിന്നലാക്രമണവും പിന്നാലെ ഇസ്രാഈലിന്റെ പ്രത്യാക്രമണവും കടുത്തതോടെയാണ് ഇസ്രാഈലില്‍നിന്നും ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപറേഷന്‍ അജയ് ദൗത്യം പ്രഖ്യാപിച്ചത്.

Operation Ajay | ഓപറേഷന്‍ അജയ്: 235 ഇന്‍ഡ്യക്കാരെ കൂടി ഇസ്രാഈലില്‍ നിന്ന് തിരിച്ചെത്തിച്ചു

വെള്ളിയാഴ്ച രാവിലെ 211 ഇന്‍ഡ്യക്കാരുമായുള്ള ആദ്യ വിമാനം ന്യൂഡെല്‍ഹിയില്‍ എത്തിയിരുന്നു. ഇതില്‍ ഏഴു മലയാളികളും ഉണ്ടായിരുന്നു. ഇവരില്‍ അധികവും വിദ്യാര്‍ഥികളാണ്. ഇസ്രാഈലില്‍ നിന്നും വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ കേരള ഹൗസില്‍ ഒരുക്കുമെന്ന് കഴിഞ്ഞദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഏകദേശം 18,000 ത്തോളം ഇന്‍ഡ്യക്കാരാണ് ഇസ്രാഈലിലുള്ളത്.

ഇസ്രാഈലിന്റെ ഭാഗത്തുനിന്നുമുള്ള കര ആക്രമണഭീതിയിലാണ് ഗാസ. ഗാസ സിറ്റിയിലെയും വടക്കന്‍ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ഇസ്രാഈല്‍ ആവശ്യപ്പെട്ടു. പരിഭ്രാന്തരായ ആയിരങ്ങള്‍ കുട്ടികളുമായി ഈജിപ്ത് അതിര്‍ത്തിയോടു ചേര്‍ന്ന ഗാസയുടെ തെക്കന്‍മേഖലയിലേക്ക് പലായനം തുടങ്ങി. നാലു ലക്ഷം പേര്‍ വിട്ടുപോയെന്ന് യുഎന്‍ അറിയിച്ചു.

3.38 ലക്ഷം പേരാണ് യുഎന്‍ കാംപുകളിലുള്ളത്. വീടുവിട്ടുപോകരുതെന്ന് ജനങ്ങളോടു ഫലസ്തീന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഇസ്രാഈല്‍ കരസേന ഗാസയില്‍ റെയ്ഡ് തുടങ്ങി. ഇതുവരെ വ്യോമാക്രമണം മാത്രമാണു നടത്തിയിരുന്നത്.

#OperationAjay

Flight #2 carrying 235 Indian nationals takes off from Tel Aviv. pic.twitter.com/avrMHAJrT4

— Dr. S. Jaishankar (@DrSJaishankar) October 13, 2023

Keywords:  235 Indians onboard Operation Ajay’s second flight from Israel reach Delhi, New Delhi, News, Politics, Operation Ajay, Flight, Indians, Students, Malayali's, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia