Probe | അനസ്തീസിയ നല്‍കാതെ വന്ധ്യംകരണം നടത്തിയതായി പരാതി; 'വേദന കൊണ്ട് പുളഞ്ഞ 23 സ്ത്രീകളുടെ കൈകാലുകള്‍ കൂട്ടിപ്പിടിച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി', അന്വേഷണത്തിന് ഉത്തരവിട്ടു
Nov 18, 2022, 17:15 IST
ഖഗരിയ: (www.kvartha.com) ബിഹാറില്‍ അനസ്തീസിയ നല്‍കാതെ സ്ത്രീകള്‍ക്ക് വന്ധ്യംകരണം നടത്തിയതായി പരാതി. വേദന കൊണ്ട് പുളഞ്ഞ സ്ത്രീകളുടെ കൈകാലുകള്‍ കൂട്ടിപ്പിടിച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതായും പരാതിയില്‍ ആരോപിച്ചു. ബിഹാറിലെ ഖഗരിയ ജില്ലയിലെ അലൗലിയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ (പിഎച്‌സി) നടന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
വിഷയത്തില്‍ ഗുരുതര കൃത്യവിലോപമാണ് നടന്നതെന്ന് ഖഗരിയ സിവില്‍ സര്‍ജന്‍ അമര്‍കാന്ത് ഝാ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ലോകല്‍ അനസ്തീസിയ നല്‍കിവേണം ഇത്തരം ശസ്ത്രക്രിയകള്‍ നടത്താനെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയിലെത്തിയ 23 സ്ത്രീകളുടെ വന്ധ്യംകരണവും ഈ വിധത്തിലായിരുന്നുവെന്നാണ് റിപോര്‍ട്. അതേസമയം, ആകെ 30 സ്ത്രീകളെയാണ് വന്ധ്യംകരിക്കാനിരുന്നത്. വന്ധ്യംകരണത്തിനിടെ നിലവിളി കേട്ടതിനെത്തുടര്‍ന്ന് ഏഴു സ്ത്രീകള്‍ ഓടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവം ഓര്‍ക്കാന്‍ക്കൂടി പേടിയാണെന്ന് വന്ധ്യംകരണത്തിന് വിധേയരായവരില്‍ ഒരാള്‍ പിടിഐയോട് പറഞ്ഞു. ശസ്ത്രക്രിയയുടെ സമയം മുഴുവനും ബോധമുണ്ടായിരുന്നുവെന്നും കഠിനമായ വേദനയായിരുന്നുവെന്നും മറ്റൊരു യുവതി വ്യക്തമാക്കി.
'വേദന കൊണ്ടു ഞാന്‍ പുളഞ്ഞപ്പോള്‍ നാലുപേര്‍ എന്റെ കൈകാലുകള്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു. ഒടുവില്‍ ഡോക്ടര്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. വേദനയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞ മറുപടി അങ്ങനെ സംഭവിക്കുമെന്നായിരുന്നു' - യുവതി കൂട്ടിച്ചേര്‍ത്തു.
സര്‍കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പ്രചാരണത്തിന്റെ ഭാഗമായി ഒരു സംഘടനയാണ് വന്ധ്യംകരണം സംഘടിപ്പിച്ചതെന്നാണ് വിവരം.
Keywords: News,National,Bihar,Local-News,Health,Complaint,Woman,Doctor,Probe,Enquiry, 23 Women Forced To Undergo Tubectomy Without Anaesthesia In Bihar, Probe Ordered
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.