തടവുകാര്‍ക്കുമേല്‍ ജയിലിന്റെ ഭിത്തി തകര്‍ന്നുവീണ് അപകടം; 22 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

 



ഭോപാല്‍: (www.kvartha.com 31.07.2021)
തടവുകാര്‍ക്കുമേല്‍ ജയിലിന്റെ ഭിത്തി തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ജയിയിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതിഗുരുതരം. ആറാം നമ്പര്‍ ബാരകില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.1നാണ് സംഭവം. 

വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പൊലീസ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി. ജയില്‍ കെട്ടിടത്തിന് ഏറെ പഴക്കമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ കെട്ടിയ ഭിത്തികളായിരുന്നതിനാല്‍ കനത്ത മഴയില്‍ തകരുകയായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ അറിയിച്ചു. 255 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്.

തടവുകാര്‍ക്കുമേല്‍ ജയിലിന്റെ ഭിത്തി തകര്‍ന്നുവീണ് അപകടം; 22 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം


Keywords:  News, National, India, Madhya Pradesh, Bhoppal, Prison, Police, Injured, 22 prisoners injured as barrack wall collapses in MP's Bhind Jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia