ശ്രീനഗറിലെ നൂര്‍ബാഗില്‍ വന്‍ തീപിടുത്തം; 22 വീടുകള്‍ കത്തിനശിച്ചു; 4 പേര്‍ക്ക് പരിക്ക്

 


ശ്രീനഗര്‍: (www.kvartha.com 31.03.2022) ശ്രീനഗറിലെ നൂര്‍ബാഗിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 22 വീടുകള്‍ കത്തിനശിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂര്‍ബാഗ് ഏരിയയിലെ ഗതാ കോളനിയിലാണ് അപകടം.


ശ്രീനഗറിലെ നൂര്‍ബാഗില്‍ വന്‍ തീപിടുത്തം; 22 വീടുകള്‍ കത്തിനശിച്ചു; 4 പേര്‍ക്ക് പരിക്ക്
 
ബുധനാഴ്ച രാത്രിയില്‍ ഒരു വീട്ടില്‍ തീപിടുത്തമുണ്ടായി, നിമിഷങ്ങള്‍ക്കകം അത് പടര്‍ന്ന് പ്രദേശത്തെ 22 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നുവെന്നും മൊത്തം 33 കുടുംബങ്ങള്‍ ഭവനരഹിതരായെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈദ്യുതി ഷോര്‍ട് സര്‍ക്യൂടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. എന്നാല്‍ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. വിവരമറിഞ്ഞ് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.

പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നതനുസരിച്ച്, തകര്‍ന്ന വീടുകളില്‍ പതിനൊന്ന് ഒറ്റനിലയുള്ളതും പത്ത് ഇരുനിലകളുള്ള വീടുകളും ഒന്ന് മൂന്ന് നിലകളുള്ളവയുമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: 22 houses gutted, 4 injured after massive fire breaks out in Srinagar’s Noorbagh,  Srinagar, News, Burnt, Injured, Police, Fire, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia