Students Unconscious | 'ഡിയോഡറന്റ് ആണെന്ന് കരുതി കുരുമുളക് സ്‌പ്രേ അടിച്ചു'; അധ്യാപകന്റെ ജന്മദിനാഘോഷത്തിനിടെ 22 കുട്ടികള്‍ ബോധം കെട്ടുവീണു
May 4, 2023, 12:15 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ദക്ഷിണ ഡെല്‍ഹിയിലെ സ്‌കൂളില്‍ 22 കുട്ടികള്‍ ബോധം കെട്ടുവീണു. അധ്യാപകന്റെ ജന്മദിനാഘോഷത്തിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച മെഹ്റൗളിയിലെ സര്‍കാര്‍ സ്‌കൂളിലാണ് സംഭവം. അബോധാവസ്ഥയിലായ വിദ്യാര്‍ഥികളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ അവരെ നിരീക്ഷണത്തില്‍ പാര്‍പിച്ചിരിക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

'ചില വിദ്യാര്‍ഥികള്‍ അബോധാവസ്ഥയിലായതായും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവരം ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍ ചികിത്സയിലുള്ള സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്,'- ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡിയോഡറന്റാണെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ കുരുമുളക് സ്‌പ്രേ അടിച്ചതിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: News, National-News, National, Delhi-News, Students, Teacher, Birthday, Celebration, Police, Hospital, Investigation, 22 children unconscious during birthday celebration of teacher in south Delhi school.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.