Maruti | മൈലേജ് 35 മുതല്‍ 40 വരെ! മാരുതിയുടെ പുതിയ സ്വിഫ്റ്റ്, ഡിസയര്‍ കാറുകളെത്തുന്നു
Nov 12, 2022, 12:17 IST
ന്യൂഡെല്‍ഹി: (www.kvartha.com) സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും ശക്തമായ ഹൈബ്രിഡ് പതിപ്പുകള്‍ ഇന്‍ഡ്യയില്‍ അവതരിപ്പിക്കാന്‍ മാരുതി സുസുകി ഒരുങ്ങുന്നു. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള പുതിയ തലമുറ മോഡലിലാണ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാക്കി ഇവയെ മാറ്റും. 2024 ന്റെ ആദ്യ പാദത്തില്‍ കാറുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹൈബ്രിഡ് സംവിധാനത്തിലൂടെ 35-40 കിലോമീറ്റര്‍ മൈലേജാണ് മാരുതി സുസുകി ലക്ഷ്യമിടുന്നത്. 1.2-ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, നിലവിലെ കെ-സീരീസിലെ 4-സിലിന്‍ഡറിന് പകരമായി 3-സിലിന്‍ഡര്‍ ആയിരിക്കും. ഈ എന്‍ജിന്‍ ടൊയോടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കും. മാരുതി ഗ്രാന്‍ഡ് വിറ്റാരയിലും ടൊയോട അര്‍ബന്‍ ക്രൂയിസര്‍ ഹൈഡറിലും ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു..
ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ കാര്‍ബണ്‍ ഉദ്വമനവും കാര്‍ നിര്‍മാതാക്കളുടെ CAFE (Corporate Average Fuel Economy) റേറ്റിംഗ് വര്‍ധിപ്പിക്കും. ഹൈബ്രിഡ് മോഡലുകള്‍ക്ക് നിലവില്‍ വില കൂടുതലാണ്. എന്നാല്‍ മാരുതിയും ടൊയോടയും ഈ സാങ്കേതികവിദ്യ പ്രാദേശിക തലത്തില്‍ നടപ്പിലാക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ചിലവ് കുറയ്ക്കാന്‍ കഴിയും. മൈല്‍ഡ് ഹൈബ്രിഡ്, ശക്തമായ ഹൈബ്രിഡ് വേരിയന്റുകള്‍ തമ്മിലുള്ള വില വ്യത്യാസം 1-1.5 ലക്ഷമായി കുറയ്ക്കാന്‍ മാരുതി ശ്രമിക്കുന്നുണ്ട്.
വാഹന വിപണിയില്‍ മാരുതി സ്വിഫ്റ്റും ഡിസയറും വളരെ ജനപ്രിയമാണ്. കഴിഞ്ഞ ഒക്ടോബറില്‍ കംപനി 17,231 സ്വിഫ്റ്റ് കാറുകള്‍ വിറ്റഴിച്ചു, ഇത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ 9,180 നേക്കാള്‍ 88% കൂടുതലാണ്. ഇതോടെ ആള്‍ടോയ്ക്കും വാഗണ്‍ആറിനും ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില്‍പനയില്‍ മൂന്നാമതായി സ്വിഫ്റ്റ്. അതേസമയം തന്നെ, ഒക്ടോബറില്‍ 12,321 ഡിസയര്‍ കാറുകള്‍ വിറ്റഴിച്ചു. നിലവിലെ സ്വിഫ്റ്റിന്റെ പ്രാരംഭ വില 5.92 ലക്ഷം രൂപയും ഡിസയറിന്റെത് 6.24 ലക്ഷം രൂപയുമാണ് (എക്‌സ്-ഷോറൂം, ഡെല്‍ഹി).

Keywords: Latest-News, National, Top-Headlines, Vehicles, Auto & Vehicles, Car, Maruthi, SWIFT, Business, Maruti Swift Dzire, 2024 Maruti Swift, Dzire Strong Hybrid To Deliver 35 To 40 Kmpl Mileage.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.