ജയലളിതയുടെ ജന്മദിനത്തില്‍ തമിഴകം വാഴാനുള്ള തയ്യാറെടുപ്പില്‍ ബി ജെ പി; 2016 ലെ മുന്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ് ദാനങ്ങളിലൊന്നായ പദ്ധതിയുടെ ഉദ് ഘാടനം നിര്‍വഹിക്കുന്നത് മോഡി

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 24.02.2018) ജയലളിതയുടെ ജന്മദിനത്തില്‍ തമിഴകം വാഴാനുള്ള തയ്യാറെടുപ്പില്‍ ബി ജെ പി. 2016 ലെ മുന്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ് ദാനങ്ങളിലൊന്നായ പദ്ധതിയുടെ ഉദ് ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എത്തുന്നു.

തമിഴകം വാഴുന്ന അണ്ണാ ഡി.എം.കെ പാര്‍ട്ടി എന്‍.ഡി.എ സഖ്യത്തിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശനിയാഴ്ച ചെന്നൈയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നത്. സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനം വാങ്ങാന്‍ 25,000 രൂപ വരെ സബ്‌സിഡി നല്‍കുന്ന പദ്ധതിയുടെ ഉദ് ഘാടകനാണ് മോഡി. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഈ ചടങ്ങ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

  ജയലളിതയുടെ ജന്മദിനത്തില്‍ തമിഴകം വാഴാനുള്ള തയ്യാറെടുപ്പില്‍ ബി ജെ പി; 2016 ലെ മുന്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ് ദാനങ്ങളിലൊന്നായ പദ്ധതിയുടെ ഉദ് ഘാടനം നിര്‍വഹിക്കുന്നത് മോഡി

അണ്ണാ ഡി.എം.കെയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തിന് ബി.ജെ.പിയും നരേന്ദ്ര മോഡിയും കാരണമായെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് മോഡിയുടെ സന്ദര്‍ശനം. ഡെല്‍ഹിയില്‍ വച്ച് നടന്ന സന്ദര്‍ശനത്തിനിടെയാണ് മോഡി തന്നോട് പളനിസാമി പക്ഷവുമായി സഖ്യത്തിലാകണമെന്ന് ആവശ്യപ്പെട്ടത്. എ.ഐ.എ.ഡി.എം.കെയുടെ നിലനില്‍പ്പിന് അത് അനിവാര്യമാണെന്നും മോഡി പറഞ്ഞതായും പളനിസാമി വെളിപ്പെടുത്തിയിരുന്നു.

അതേസമയം ദ്രാവിഡ രാഷ്ട്രീയം കൊടികുത്തി വാഴുന്ന തമിഴകത്തേക്കുള്ള പ്രവേശനം അണ്ണാ ഡി.എം.കെയിലൂടെ സാധ്യമാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഇതുവഴി രാജ്യസഭയിലെ അംഗപരിമിതി മറികടക്കാനുമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമായിരിക്കുമെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വം നല്‍കുന്ന സൂചന.

Keywords: PM Narendra Modi Daman Visit Live Updates:PM To Visit Daman, Will Launch Number Of Development Projects, chennai, Jayalalitha, Birthday Celebration, Election, Narendra Modi, Visit, BJP, Politics, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia