Joginder Sharma | ഹരിയാനയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം ജോഗിന്ദര്‍ ശര്‍മയും പ്രതിപ്പട്ടികയില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഹരിയാനയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍ഡ്യയുടെ ലോകകപ് താരം ജോഗിന്ദര്‍ ശര്‍മയും പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നു. നിലവില്‍ ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥനായ ജോഗിന്ദര്‍ ഉള്‍പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍.

ജോഗിന്ദര്‍ ശര്‍മ, ഹോകി പരിശീലകന്‍ രാജേന്ദ്ര സിങ്, അജയ്‌വീര്‍, ഈശ്വര്‍ ജാജരിയ, പ്രേം ഖട്ടി, അര്‍ജുന്‍ എന്നിവരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു.

ഹിസാര്‍ സ്വദേശിയായ പവന്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ജീവനൊടുക്കിയത്. സ്വത്ത് തര്‍ക്കക്കേസില്‍ ജോഗിന്ദര്‍ ഉള്‍പെടെയുള്ളവര്‍ മകനെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് മരിച്ച യുവാവിന്റെ മാതാവാണ് പരാതി കൊടുത്തത്. മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ് യുവാവ് ജീവനൊടുക്കിയതെന്നും പവന്റെ മാതാവ് പരാതിയില്‍ വ്യക്തമാക്കി.

യുവാവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യുവാവിന്റെ കുടുംബം കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.

ക്രികറ്റില്‍നിന്ന് വിരമിച്ച ജോഗിന്ദര്‍ ഹരിയാനയില്‍ ഡിഎസ്പിയാണ്. 2004 ല്‍ രാജ്യാന്തര ക്രികറ്റില്‍ അരങ്ങേറിയ ജോഗിന്ദറിനെ, ട്വന്റി20 ലോകകപ് ഫൈനലിലെ പ്രകടനത്തിന്റെ പേരിലാണ് ആരാധകര്‍ ഇന്നും ഓര്‍ക്കുന്നത്.


Joginder Sharma | ഹരിയാനയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം ജോഗിന്ദര്‍ ശര്‍മയും പ്രതിപ്പട്ടികയില്‍



2007ലെ ആദ്യ ട്വന്റി20 ലോകകപ് ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് ഇന്‍ഡ്യ കിരീടം ഉയര്‍ത്തിയത് ജോഗിന്ദര്‍ ശര്‍മ എറിഞ്ഞ അവസാന ഓവറിലായിരുന്നു. മൂന്നാം പന്തില്‍ ബൗന്‍ഡറിക്ക് ശ്രമിച്ച പാക് താരം മിസ്ബ ഉള്‍ ഹഖിനെ എസ് ശ്രീശാന്ത് ക്യാടെടുത്തു പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ ഇന്‍ഡ്യ അഞ്ച് റണ്‍സിനു വിജയിച്ചു. ഇതിന് പിന്നാലെയാണ് ജോഗിന്ദര്‍ ശര്‍മയ്ക്ക് പൊലീസില്‍ ജോലി ലഭിക്കുന്നത്.

അതേസമയം കേസിലെ ആരോപണങ്ങള്‍ ജോഗിന്ദര്‍ ശര്‍മ തള്ളിക്കളഞ്ഞു. പവന്‍ എന്നയാളെ അറിയില്ലെന്നാണ് ജോഗിന്ദറിന്റെ വാദം.

Keywords: News, National, National-News, Police-News, Sports-News, 2007 Cricket World Cup, Star, Player, Joginder Sharma, 6 Accused, Hisar, Death Case, Police, Allegation, Haryana Police, ICC T20, Final, South Africa, DSP, 2007 Cricket World Cup star Joginder Sharma among 6 accused in Hisar death case.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia