Killed | 'തന്നോട് സംസാരിച്ചില്ലെന്ന് പറഞ്ഞ് യുവാവ് 20 കാരിയെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി'; ശരീരത്തില്‍ ഏറ്റത് 51 കുത്തുകള്‍, നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ വായ അമര്‍ത്തിപ്പിടിച്ചു
Dec 27, 2022, 17:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റായ്പൂര്‍: (www.kvartha.com) തന്നോട് സംസാരിച്ചില്ലെന്ന് പറഞ്ഞ് യുവാവ് 20 കാരിയെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയതായി പൊലീസ്. 51 കുത്തുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഏല്പിച്ചത്. മരണം ഉറപ്പാക്കും വരെ ആക്രമണം തുടര്‍ന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് കോര്‍ബ സിറ്റി പൊലീസ് സൂപ്രണ്ട് വിശ്വദീപക് ത്രിപാഠി പറയുന്നത്:
ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ സൗത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡിന്റെ (എസ് ഇ സി എല്‍) പമ്പ് ഹൗസ് കോളനിയില്‍ ഡിസംബര്‍ 24നാണ് ക്രൂരമായ കൊലപാതകം നടന്നത്. യുവാവ് എത്തുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പൊടുന്നനെ യുവതിയെ കടുന്നുപിടിച്ച് നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ തലയണ ഉപയോഗിച്ച് മുഖം പൊത്തിപ്പിടിച്ച ശേഷം സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് 51തവണ കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.

പെണ്‍കുട്ടിയുടെ സഹോദരന് വീട്ടിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സഹോദരിയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ജഷ്പൂര്‍ ജില്ലക്കാരനായ പ്രതി മൂന്ന് വര്‍ഷം മുമ്പ് ബസില്‍ കന്‍ഡക്ടറായി ജോലി ചെയ്തിരുന്നു. ഈ അവസരത്തില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.
പിന്നീട് ഇയാള്‍ ജോലിക്കായി ഗുജറാതിലെ അഹ് മദാബാദിലേക്ക് പോയി. ഫോണിലൂടെ സൗഹൃദം പുതുക്കിയിരുന്ന പെണ്‍കുട്ടി പിന്നീട് വിളി നിര്‍ത്തി. ഇതാണ് കൊലപാതകത്തിന് യുവാവിനെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
Keywords: 20-Year-Old Woman Attacked 51 Times, Mouth Was Covered To Muffle Screams, News, Killed, Police, Dead Body, Hospital, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.