SWISS-TOWER 24/07/2023

Killed | ബാരാമുല്ലയില്‍ 2 ഭീകരരെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചതായി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി പൊലീസ്. വാനിഗാം പയീന്‍ ക്രീരി മേഖലയിലാണ് സംഭവം.

പൊലീസ് പറയുന്നത്: പുലര്‍ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് തെരച്ചില്‍ നടത്തിക്കൊണ്ടിരുന്ന സുരക്ഷാ സേനാംഗങ്ങളെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് എകെ 47 തോക്ക് ഉള്‍പെടെയുള്ള നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
Aster mims 04/11/2022

കഴിഞ്ഞ ദിവസം ഇന്‍ഡ്യാ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്താന്‍ സ്വദേശികളെ സൈന്യം വധിച്ചിരുന്നു. രാജസ്താനിലെ ബാര്‍മറിന് അടുത്ത് അതിര്‍ത്തിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതിര്‍ത്തി രക്ഷാ സേനയാണ് ഇവരെ വധിച്ചത്. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് മൂന്ന് കിലോ ഗ്രാമോളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടിയിരുന്നു.

കൊല്ലപ്പെട്ടവര്‍ മയക്കുമരുന്ന് കടത്തുകാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ബാര്‍മര്‍ ജില്ലയിലെ ബാര്‍മര്‍ വാലാ സൈനിക പോസ്റ്റിനടുത്ത് വെച്ചാണ് ഇവരെ കണ്ടെത്തിയത്. മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. 

Killed | ബാരാമുല്ലയില്‍ 2 ഭീകരരെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചതായി പൊലീസ്


പാകിസ്താനില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരുമെന്ന് രാജസ്താന്‍ പൊലീസിലെ ബാര്‍മര്‍ എഎസ്പി സത്യേന്ദ്ര പാല്‍ സിംഗ് പറഞ്ഞു. ഗദ്ദാര്‍ റോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്‍ഡ്യാ - പാക് അതിര്‍ത്തി അനധികൃതമായി മയക്കുമരുന്നുമായി കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News, National-News, National, Kashmir, Srinagar, Police, Killed, Encounter, Terrorist, 2 Terrorists Killed In Kashmir's Baramulla, 2nd Encounter In 24 Hours: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia