ഡെല്‍ഹിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ പിടികൂടിയതായി പോലീസ്
Nov 17, 2020, 15:43 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 17.11.2020) ഡെല്‍ഹി നഗരത്തില്‍ ആക്രമണത്തിന് പദ്ധിതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരരെ പിടികൂടിയതായി ഡെല്‍ഹി പോലീസ്. സാറായി കലേ ഖാനില്‍ നിന്നാണ് ജമ്മു കശ്മീര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായത്. ബരാമുള്ള സ്വദേശിയായ അബ്ദുല്‍ ലത്തീഫ് മിര്‍(22), കുപ്വാര സ്വദേശിയായ ബഷീര്‍ അഹമ്മദ് (20)എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ഇവര്‍ പിടിയിലായത്. ഡെല്‍ഹിയില്‍ ആക്രമണം നടത്തി നേപ്പാള്‍ അതിര്‍ത്തി വഴി പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 തിരയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.