ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ ഖനനസ്ഥലത്ത് മണ്ണിനടിയില്‍പെട്ടതായി റിപോര്‍ട്

 


ADVERTISEMENT


ചണ്ഡിഗഡ്: (www.kvartha.com 01.01.2022) ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ഖനനപ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ മണ്ണിനടിയില്‍പെട്ടതായി റിപോര്‍ട്. തോഷാം ബ്ലോകിലെ ഡാംഡം ഖനനപ്രദേശത്ത് മണലെടുക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. ജില്ലാ ഭരണകൂടം രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Aster_MIMS

ഇപ്പോള്‍ മരണസംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഹരിയാന കൃഷിമന്ത്രി ജെപി ദലാല്‍ പറയുന്നത്. ആദ്യം ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ടെന്ന് ഹരിയാന മന്ത്രി അറിയിച്ചു.

ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ ഖനനസ്ഥലത്ത് മണ്ണിനടിയില്‍പെട്ടതായി റിപോര്‍ട്


ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ദേശീയ ഏജന്‍സി നല്‍കുന്ന സൂചന. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖടാറിന്റെ ട്വീറ്റ് പ്രകാരം പ്രദേശിക ഭരണകൂടവുമായി രക്ഷപ്രവര്‍ത്തനം സംബന്ധിച്ച് നിരന്തരബന്ധം പുലര്‍ത്തുന്നതായി അറിയിച്ചു. 

Keywords:  News, National, India, Labours, Accidental Death, Death, Minister, 2 people died in landslide, more feared trapped at mining site in Haryana's Bhiwani district
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia