SWISS-TOWER 24/07/2023

കശ്മീരില്‍ മേഘവിസ്‌ഫോടനത്തില്‍ 2 കുട്ടികള്‍ മരിച്ചു; നിരവധി പേരെ കാണാതായി

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 25.07.2015) കശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്ക്. 11പേരെ കാണാതായി. മരിച്ചവരില്‍ 13കാരിയായ പെണ്‍കുട്ടിയും 12കാരനായ ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

സെന്‍ട്രല്‍ കശ്മീരിലെ ഗാന്ധര്‍ബാല്‍ ജില്ലയില്‍ അമര്‍നാഥ് തീര്‍്ത്ഥാടകരുടെ ബേസ് ക്യാമ്പായ ബാല്‍തലിന് സമീപമാണ് സംഭവം. തീര്‍ത്ഥാടകര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 780 യാത്രക്കാരെ സൈനിക ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ദുരന്തമേഖലയില്‍ കുടുങ്ങി കിടക്കുന്നവരില്‍ പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. അതേസമയം മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ തകര്‍ന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ശ്രീനഗര്‍- ലെ ദേശീയപാത താല്‍കാലികമായി അടച്ചതോടെയാണ് ആളുകള്‍ കുടുങ്ങിപ്പോയത്.
കശ്മീരില്‍ മേഘവിസ്‌ഫോടനത്തില്‍ 2 കുട്ടികള്‍ മരിച്ചു; നിരവധി പേരെ കാണാതായി


Also Read:
യുവതിയുടെ അപകട മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

Keywords:  Srinagar, Kashmir, Children, Missing, Injured, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia