Accidental Death | ഡെല്‍ഹിയില്‍ നഴ്‌സിങ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ 2 മരണം; 6 പേരെ രക്ഷപ്പെടുത്തി
Jan 1, 2023, 09:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ഗ്രേറ്റര്‍ കൈലാഷില്‍ മുതിര്‍ന്നവര്‍ക്കുള്ള നഴ്‌സിങ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച പുലര്‍ചെ 5.15നാണ് തീപിടുത്തമുണ്ടായത്.
തീ നിയന്ത്രണവിധേയമാക്കിയതായി പൊലീസും അഗ്‌നിശമന സേനയും അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പുലര്‍ചെ 5.15 ന് തീപിടുത്തം സംബന്ധിച്ച് ഓഫീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് നാലു യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് കുതിച്ചെത്തുകയും ചെയ്തുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സിന്റേയും പൊലീസിന്റേയും സംയുക്ത പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഏഴുമണിയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Keywords: 2 killed, 6 rescued in Delhi care home fire in Greater Kailash-II, New Delhi, News, Fire, Police, Accidental Death, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

